പത്തിരിപ്പാല: മൂന്ന് പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കാഡ കനാൽ വർഷങ്ങളായി നവീകരിക്കാത്തതിനാൽ നെൽപാടങ്ങൾ ഉണക്ക് ഭീഷണിയിൽ. ലക്കിടി മംഗലം നട്ടപാടം നാല് കിലോമീറ്ററുള്ള കാഡ കനാലാണ് 10 വർഷമായി നവീകരിക്കാത്തതിനാൽ കാടുമൂടിയത്.
ഇതുമൂലം ദൂരെയുള്ള പാടശേഖരങ്ങളിൽ വെള്ളമെത്താറില്ല. വല്ലവിധേനയും മറ്റുവഴികളിലൂടെ തിരിച്ചുവിടുന്ന വെള്ളം ആഴ്ചകൾ കഴിഞ്ഞ ശേഷമാണ് പാടശേഖരങ്ങളിലെത്തുന്നത്. വെള്ളം എത്തുമ്പോഴേക്കും കനാൽ വെള്ളം നിലക്കുകയും ചെയ്യും. നട്ടപാടം, അമ്പലപാടം, പുത്തിരിപ്പാടം തുടങ്ങിയ പാടശേഖരങ്ങളിലേക്ക് വേണ്ടിയാണ് 15 വർഷം മുമ്പ് കാഡ കനാൽ നിർമിച്ചത്. കനാൽ നവീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകനായ കെ. രാംകുമാറിെൻറ നേതൃത്വത്തിൽ പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫിസർ എന്നിവർക്ക് നിവേദനം നൽകിെയങ്കിലും നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.