അലനല്ലൂർ: സംസ്ഥാന സഹകരണ യൂനിയൻ ഏപ്രിലിൽ നടത്തിയ പരീക്ഷയിൽ 503 മാർക്ക് നേടിയ അലനല്ലൂർ സ്വദേശി എം. നാസിമത്തിന് ഒന്നാംറാങ്ക്. എടത്തനാട്ടുകര പിലാച്ചോലയിലെ റിട്ട. അധ്യാപകനും ‘മാധ്യമം’ അലനല്ലൂർ ലേഖകനുമായ മഠത്തൊടി ഹംസയുടെയും ലൈലയുടെയും രണ്ടാമത്തെ മകളും അലനല്ലൂരിലെ കീടത്ത് നിസാർ നൗഫീലിന്റെ ഭാര്യയുമാണ് നാസിമത്ത്. ആയിഷ സഫ്റീൻ, ആമിഷ് റസൽ എന്നിവർ മക്കളും ബാസിമത്ത്, ജാസിർ എന്നിവർ സഹോദരൻമാരുമാണ്.
പാലക്കാട് ജെ.ഡി.സി ട്രയിനിങ് സെന്ററിലാണ് പഠനം നടത്തിയത്. കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, ബംഗളൂരു എന്നിവിടങ്ങളിലെ പ്രഫഷണൽ വിദ്യാഭ്യാസത്തിനുശേഷം വിവാഹ ശേഷം ഒമ്പത് വർഷം പഠനം നടക്കാതെ പോയി. പിന്നീട് ഒരു വർഷം മുമ്പാണ് പാലക്കാട് ജെ.ഡി.സി ട്രെയിനിങ് സെന്ററിലെത്തി വീണ്ടും പഠനം തുടർന്നത്.
501 മാർക്ക് നേടിയ തൃശൂർ സഹകരണ പരിശീലന കേന്ദ്രത്തിലെ കെ.ജെ. പ്രമദക്കാണ് രണ്ടാം റാങ്ക്.
പാലക്കാട് ജെ.ഡി.സി സെന്ററിൽ പഠിക്കുന്ന ശ്രീകൃഷ്ണപുരത്തെ പി.ആർ. അഖില 495 മാർക്ക് നേടി മൂന്നാം റാങ്ക് കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.