വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ട്ടു​കു​ളം അം​ഗ​ൻ​വാ​ടി

ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി; കാ​ട്ടു​കു​ളം അം​ഗ​ൻ​വാ​ടി വാ​ട​ക കെ​ട്ടി​ട​ത്തി​ൽത​ന്നെ

അ​ല​ന​ല്ലൂ​ർ: വാ​ട​ക കെ​ട്ടി​ട​ത്തി​ൽ 2005 മു​ത​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ കാ​ട്ടു​കു​ളം അം​ഗ​ൻ​വാ​ടി​ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​നാ​യി​ല്ല. ര​ണ്ട് പ​തി​റ്റാ​ണ്ടി​ൽ പ്ര​ദേ​ശ​ത്തെ പ​ത്തി​ല​ധി​കം വീ​ടു​ക​ളി​ലാ​ണ് അം​ഗ​ൻ​വാ​ടി​യു​ടെ പ്ര​വ​ർ​ത്ത​നം മാ​റി മാ​റി ന​ട​ന്ന​ത്.

വാ​ട​ക വീ​ടു​ക​ൾ മി​ക്ക​തും ഇ​ടി​ഞ്ഞ് പൊ​ളി​യാ​റാ​യ കെ​ട്ടി​ട​ങ്ങ​ളാ​യി​രി​ക്കും. അ​തി​നാ​ൽ കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് ഇ​വ വാ​ട​ക​ക്ക് എ​ടു​ക്കു​ക. അ​തു​കൊ​ണ്ട്ത​ന്നെ വീ​ടു​ക​ൾ പെ​ട്ടെ​ന്ന് ഒ​ഴി​യ​ണ​മെ​ന്ന ഉ​ട​മ​സ്ഥ​രു​ടെ ആ​വ​ശ്യ​മാ​ണ് അം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​നം പ​ത്തി​ല​ധി​കം വീ​ടു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​നി​ട​യാ​യ​ത്. അ​ല​ന​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ 50 അം​ഗ​ൻ​വാ​ടി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 49ഉം ​ന​ല്ല കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഭൂ​രി​ഭാ​ഗ​വം ആ​ധു​നി​ക സൗ​ക​ര്യ​മു​ള്ള സ്മാ​ർ​ട്ട് റൂ​മു​ക​ളു​മാ​ണ്. കാ​ട്ടു​കു​ള​ത്തെ അം​ഗ​ൻ​വാ​ടി​ക്ക് മാ​ത്ര​മാ​ണ് സ്വ​ന്തം കെ​ട്ടി​ട​മി​ല്ലാ​ത്ത​ത്. ഗ്രാ​മ സ​ഭ​ക​ളി​ൽ സ്വ​ന്ത​മാ​യി കെ​ട്ടി​ട നി​ർ​മി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും വെ​റും ശ​ബ്ദ​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ് പ​തി​വ്. അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന് പ​രേ​ത​യാ​യ കാ​ര​കു​ള​വ​ൻ ഖ​ദീ​ജ മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഈ ​സ്ഥ​ല​ത്തേ​ക്ക് വീ​തി​കു​റ​ഞ്ഞ ഇ​ട​വ​ഴി​യാ​യി​രു​ന്നു. സ്ഥ​ല​ത്തി​ന് തൊ​ട്ട​ടു​ത്തു​ള്ള​വ​ർ ഇ​ട​വ​ഴി വി​ശാ​ല​മാ​ക്കി വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​നു​ള്ള സ്ഥ​ലം ന​ൽ​കി​യി​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് സൗ​ജ​ന്യ സ്ഥ​ലം ഒ​ഴി​വാ​ക്കി​യ​ത്.

പി​ന്നീ​ട് ആ​ലാ​യ​ൻ ഉ​മ്മ​ർ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. സ്ഥ​ലം പ​ള്ളി​യാ​ൽ ആ​യ​ത് കൊ​ണ്ട് അ​തും ഒ​ഴി​വാ​ക്കി. പി​ന്നീ​ട് തെ​ക്ക​ൻ ആ​മി​ന, മു​തു​കു​റ്റി മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ലേ​ക്കും വ​ഴി​യി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ അ​തും ഒ​ഴി​വാ​ക്കി. കു​മ​രം​പു​ത്തൂ​ർ-​ഒ​ലി​പ്പു​ഴ സം​സ്ഥാ​ന പാ​ത​ക്ക​രി​കി​ൽ അ​ത്താ​ണി​പ​ടി​യി​ൽ ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന പി.​ഡ​ബ്ല്യൂ.​ഡി​യു​ടെ സ്ഥ​ലം അ​ഞ്ച് സെ​ന്‍റ് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ചി​ല​രു​ടെ പ​രാ​തി​ക്കൊ​ടു​വി​ൽ അ​തും കൈ​വി​ട്ടു.

അ​ല​ന​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ 2020, 21 വ​ർ​ഷം അം​ഗ​ൻ​വാ​ടി​ക്ക് സ്ഥ​ലം വാ​ങ്ങാ​ൻ ആ​റ് ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു​പേ​ർ സ്ഥ​ലം വി​ൽ​ക്കാ​നാ​യി മു​ന്നോ​ട്ട് വ​ന്നി​രു​ന്നു. പ്ര​ദേ​ശ​ത്ത് വി​ൽ​പ​ന ന​ട​ത്തി​യ അ​വ​സാ​ന​ത്തെ ആ​ധാ​ര​ത്തി​ലെ വി​ല നോ​ക്കി വി​ല്ലേ​ജ് ഓ​ഫി​സ​ർ നി​ശ്ച​യി​ച്ച വി​ല കു​റ​വാ​ണെ​ന്ന് പ​റ​ഞ്ഞ് മൂ​ന്നു​പേ​രും പി​ൻ​വാ​ങ്ങി.

സം​സ്ഥാ​ന പാ​ത​ക്ക​രി​കി​ലെ സ്ഥ​ല​ങ്ങ​ൾ​ക്ക് ന​ല്ല​വി​ല ല​ഭി​ക്കു​ന്ന​തി​നാ​ൽ തു​ച്ഛ​മാ​യ വി​ല​ക്ക് ന​ൽ​കാ​ൻ ആ​ളു​ക​ൾ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് സ്ഥ​ലം ല​ഭി​ക്കാ​തെ പോ​കു​ന്ന​ത്. സ്ഥ​ലം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ട്ടു​കു​ളം അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന് 2024-25 വ​ർ​ഷം 18 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട​ന്നും അ​തി​ന് ഡി.​പി.​സി അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ക്ക​ൽ ബ​ഷീ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Kattukulam Anganwadi in rental building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.