അലനല്ലൂർ: എടത്തനാട്ടുകര പട്ടിശ്ശീരി കുളം നവീകരിക്കാൻ ജില്ല പഞ്ചായത്ത് 30 ലക്ഷം രൂപ വകയിരുത്തിയതായി ജില്ല പഞ്ചായത്തംഗം എം. മെഹർബാൻ അറിയിച്ചു. കുളത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് നേരത്തെ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. കോട്ടപ്പള്ള ടൗണിലെയും പരിസരങ്ങളിലെയും നിരവധി കുടുംബങ്ങൾ അലക്കാനും കുളിക്കാനും ഈ കുളമാണ് ആശ്രയിക്കുന്നത്. കൃഷിക്ക് ആവശ്യമായ ജലസേചനവും ഈ കുളത്തിൽനിന്നാണ്. കുളം നിറയെ പായൽ, ചളി, പ്ലാസ്റ്റിക് മാലിന്യം എന്നിവ നിറഞ്ഞ് വൃത്തിഹീനമാണ്. വെള്ളത്തിന് ദുർഗന്ധം ഉള്ളതിനാൽ പ്രദേശത്തുകാർ പലതവണ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളോട് പരാതി പറഞ്ഞിട്ടും പരിഹാരം കണ്ടിരുന്നില്ല.
കുളം നവീകരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടക്കുന്നുണ്ടെന്നും അധികം താമസിയാതെ ടെൻഡർ ഉണ്ടാകുമെന്നുംജില്ല പഞ്ചായത്തംഗം അറിയിച്ചു. കുളത്തിലെ വെള്ളത്തിന്റെ ചോർച്ച അടക്കണമെന്ന ആവശ്യവും വർഷങ്ങളായി നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. ഒരു ഏക്കറോളം വലിപ്പമുള്ള കുളത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും അലക്കാനും കുളിക്കാനുമുള്ള കടവുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.