കേടുപാടില്ലാത്ത പാതയിൽ റീ ടാറിങ് നടത്തിയെന്ന് ആരോപണം; വിജിലൻസിന് പരാതി

ഒറ്റപ്പാലം: ഒറ്റപ്പാലം - കണ്ണിയംപുറം മേഖലയിലെ കേടുപാടുകളില്ലാത്ത പാതയിൽ നടത്തിയ റീ ടാറിങ് പ്രവൃത്തി അഴിമതിയാണെന്ന് കാണിച്ച് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ (പാലക്കാട്) ഡിവൈ.എസ്.പിക്ക് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എൻ.കെ. ജയരാജൻ പരാതി നൽകി. മലേഷ്യൻ കമ്പനി നിർമിച്ച പാലക്കാട് - കുളപ്പുള്ളി പാതയിൽ യാതൊരു കേടുപാടുമില്ലാത്ത ഭാഗത്താണ് റീ ടാറിങ് പ്രവൃത്തി നടന്നത്.

330 മീറ്റർ ദൂരം റീ ടാർ ചെയ്യാൻ 20 ലക്ഷം രൂപയാണ് പി.ഡബ്ല്യു.ഡി ചെലവഴിച്ചത്. നിരവധി റോഡുകൾ കുണ്ടും കുഴിയുമായി തകർന്ന് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലുള്ളപ്പോഴാണ് കേടുപാടുകളില്ലാത്ത പാതയിൽ പ്രവൃത്തി നടത്തിയിരിക്കുന്നത്.കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ കണ്ട് പ്രധിഷേധമറിയിച്ചതായും ജയരാജ് പറഞ്ഞു.

Tags:    
News Summary - alleged that re-tarring was done on an undamaged road; Complaint to Vigilance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.