ആയുർവേദ യൂനാനി കേന്ദ്രത്തിൽ നിന്ന് അലോപ്പതി മരുന്നു ശേഖരം പിടികൂടി

കൂറ്റനാട്: നിയമനാസൃതമല്ലാത്ത രീതിയില്‍ സൂക്ഷിച്ചിരുന്ന അലോപതി മരുന്നു ശേഖരം പിടികൂടി. കപ്പൂര്‍ പഞ്ചായത്തിലെ തണ്ണീര്‍കോട് പാറക്കലില്‍ പ്രവര്‍ത്തിക്കുന്ന ആയുർവേദ യൂനാനി കേന്ദ്രത്തിലാണ് സംഭവം. പാലക്കാട് ജില്ലാ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് മരുന്നുകൾ പിടിച്ചെടുത്തത്.

യാതൊരു രേഖകളുമില്ലാതെയാണ് മരുന്നുകൾ സൂക്ഷിച്ചിരുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം നൽകേണ്ട അതീവ ഗുരുതരമായ മരുന്നുകളാണ് പിടിച്ചെടുത്തവ. മാനസിക പ്രശ്നങ്ങൾക്ക് നൽകുന്ന മരുന്നുകളും ഉയർന്ന ഡോസിലുള്ള ആന്റിബയോട്ടിക്ക് മരുന്നുകളുമുൾപ്പെടെ ആറോളം ഇനം മരുന്നുകള്‍ പിടിച്ചെടുത്തവയിലുണ്ട്.

ആയുർവേദ യുനാനി ചികിത്സയില്‍ ഇവ ഒരളവും കൂടാതെ ഉപയോഗിച്ച് രോഗികളുടെ അസുഖങ്ങള്‍ക്ക് പെട്ടന്ന് പരിഹാരം കാണുകയാണ് രീതി. സ്ഥാപനത്തിൻ്റെ വിവിധ ക്ലിനിക്കുകളിലും വ്യാപക പരിശോധന നടന്നു.

Tags:    
News Summary - Allopathic medicine stock seized from Ayurveda Unani Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.