പാലക്കാട്: രോഗികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ ആൻറിജന്‍ പരിശോധനക്ക് വിമുഖത കാണിക്കുന്ന നിലപാട് തിരുത്തണമെന്ന് മന്ത്രി എ.കെ. ബാലൻ. ഇത്തരം പരിശോധനകള്‍ രോഗവ്യാപനതോത് കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. പാലക്കാട് വലിയങ്ങാടിയിലെ കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക പരിശോധിച്ച ശേഷം പ്രദേശത്തെ ക്ലസ്റ്റര്‍ ആക്കണോയെന്ന വിഷയത്തില്‍ തീരുമാനമെടുക്കും.
രോഗികളുടെ എണ്ണം കൂടാതിരിക്കാന്‍ എല്ലാവരും സ്വയം പരിശോധനക്ക് വിധേയമാകണമെന്നും രോഗമുക്തി നിരക്ക് കൂട്ടുകയും മരണനിരക്ക് കുറക്കുകയും ചെയ്യാന്‍ പരിശ്രമിക്കുക മാത്രമാണ് പോംവഴിയെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
ജില്ലയില്‍ പട്ടാമ്പി ഉള്‍പ്പെടെ ഏഴ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. രോഗവ്യാപനം വർധിക്കുന്നതിന് അനുസരിച്ച് ക്ലസ്റ്ററുകളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. കെണ്ടയ്ൻമെൻറ് സോണുകളിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം. ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സക്കായി 10 ശതമാനം ബെഡുകള്‍ മാറ്റിവെക്കണമെന്നും ഇതിനായി ഉടമകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയില്‍ മാത്രമാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നത്. മറ്റുള്ള ആശുപത്രികൾ സർക്കാർ നിർദേശത്തോട് വിമുഖരാണ്. ഒരു തവണകൂടി സ്വകാര്യ ആശുപത്രികളുമായി ജില്ല കലക്ടർ സംസാരിക്കുമെന്നും മന്ത്രി അറിയിച്ചു.
ആൻറിവൈറല്‍ മരുന്ന് കൂടുതല്‍ ലഭ്യമാക്കാന്‍ നടപടി
പാലക്കാട്: കോവിഡ് ചികിത്സക്കായുള്ള റെമിഡിസിവര്‍ ആൻറിവൈറല്‍ മരുന്ന് കൂടുതല്‍ ലഭ്യമാക്കാൻ എസന്‍ഷ്യല്‍ ഡ്രഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.