അഗളി: രാജീവ് ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കായിക വിഭാഗത്തില്‍ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.
അഭിമുഖം നവംബര്‍ മൂന്നിന് രാവിലെ 11ന്. പങ്കെടുക്കുന്നവര്‍ തൃശൂര്‍ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04924 254142.
പാലക്കാട്: ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് തസ്തികയുടെ തിരഞ്ഞെടുപ്പിനുള്ള അഭിമുഖം എറണാകുളം ജില്ല പി.എസ്.സി ഓഫിസില്‍ നവംബര്‍ രണ്ടിന് നടക്കും. അര്‍ഹരായവര്‍ക്ക് പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഭിമുഖത്തിന് എത്തുന്നവര്‍ ആവശ്യമായ രേഖകൾ സഹിതം എറണാകുളം ജില്ല പി.എസ്.സി ഓഫിസില്‍ നേരിട്ടെത്തണം. ഫോണ്‍: 0491 2505398.
പാലക്കാട്: ജില്ലയില്‍ ഉപജില്ല അടിസ്ഥാനത്തില്‍ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകര്‍ക്കായുള്ള കൂടിക്കാഴ്ച നവംബര്‍ ഒന്നിന് രാവിലെ 10ന് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. എന്‍.എസ്.ക്യു.എഫ് കോഴ്സായ സി.ഇ.ടി (കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ്) പാസായവര്‍ക്കോ അസ്സാപ്പിന്റെ എസ്.ഡി.ഇ (സ്കില്‍ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്) പരിശീലനം ലഭിച്ചവര്‍ക്കോ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.