കോട്ടയിൽ കൊടിയിറക്കം; വൈകീട്ട് നാലര മു​ത​ൽ ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണം

പാ​ല​ക്കാ​ട്: ഒ​രു​മാ​സ​ത്തി​ല​ധി​ക​മാ​യി ന​ട​ക്കു​ന്ന പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച കൊ​ട്ടി​ക്ക​ലാ​ശം. ക​ലാ​ശ​ക്കൊ​ട്ടി​ന്റെ ഭാ​ഗ​മാ​യി യു.​ഡി.​എ​ഫ് ഉ​ച്ച​ക്ക് ര​ണ്ടി​ന് ഒ​ല​വ​ക്കോ​ട്ടു​നി​ന്ന് തു​ട​ങ്ങി പേ​ഴും​ക​ര, മേ​ഴ്സി കോ​ള​ജ്, തി​രു​നെ​ല്ലാ​യി, കെ.​എ​സ്.​ആ​ർ.​ടി.​സി, ഐ.​എം.​എ, നി​ര​ഞ്ജ​ൻ റോ​ഡ് വ​ഴി വ​ന്ന് സ്റ്റേ​ഡി​യം റോ​ഡി​ൽ എ​ത്തി സ​മാ​പി​ക്കും. എ​ൻ.​ഡി.​എ ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​ക്ക് മേ​ലാ​മു​റി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് വ​ട​ക്ക​ന്ത​റ, ചു​ണ്ണാ​മ്പു​ത്ത​റ, ജൈ​നി​മേ​ട്, ഒ​ല​വ​ക്കോ​ട്, ക​ൽ​പ്പാ​ത്തി, കു​ണ്ട​മ്പ​ലം, വ​ലി​യ​പാ​ടം, പു​ത്തൂ​ർ, രാ​മ​നാ​ഥ​പു​രം, മ​ണ​ലി, ജെ.​എം മ​ഹ​ൽ റോ​ഡ് വ​ഴി സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് (ക​ൽ​മ​ണ്ഡ​പം റോ​ഡ്) സ​മാ​പി​ക്കും.

എ​ൽ.​ഡി.​എ​ഫ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് പ്ര​ക​ട​നം തു​ട​ങ്ങു​ക. വൈ​കീ​ട്ട് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന പ്ര​ക​ട​നം സു​ൽ​ത്താ​ൻ​പേ​ട്ട സി​ഗ്ന​ൽ വ​ഴി സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി സ​മാ​പി​ക്കും. കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 4.30 മു​ത​ൽ 6.30 വ​രെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

കോ​ഴി​ക്കോ​ട്, മ​ണ്ണാ​ർ​ക്കാ​ട്, റെ​യി​ൽ​വേ കോ​ള​നി, മ​ല​മ്പു​ഴ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന ബ​സു​ക​ൾ കോ​ഴി​ക്കോ​ട്-​ക​ൽ​മ​ണ്ഡ​പം ബൈ​പാ​സ് വ​ഴി മ​ണ​ലി ജ​ങ്ഷ​നി​ൽ​നി​ന്നും വ​ല​തു തി​രി​ഞ്ഞ് മാ​ങ്കാ​വ് മൈ​ജി ജ​ങ്ഷ​നി​ൽ​നി​ന്നും ക​ൽ​മ​ണ്ഡ​പം ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം. തൃ​ശൂ​ർ, കൊ​ടു​വാ​യൂ​ർ ഭാ​ഗ​ത്തു​നി​ന്നും സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​രു​ന്ന എ​ല്ലാ ബ​സു​ക​ളും കോ​ട്ട​മൈ​താ​ന​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്ക​ണം. വാ​ള​യാ​ർ ഭാ​ഗ​ത്തു​നി​ന്നും സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​രു​ന്ന ബ​സു​ക​ൾ ക​ൽ​മ​ണ്ഡ​പ​ത്തു​നി​ന്നും കു​ന്ന​ത്തൂ​ർ​മേ​ട് വ​ഴി കോ​ട്ട​മൈ​താ​ന​ത്തെ​ത്തി യാ​ത്ര അ​വ​സാ​നി​പ്പി​ക്ക​ണം.

Tags:    
News Summary - Palakkad By-Election 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.