കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. ന​ട​ൻ ര​മേ​ശ് പി​ഷാ​ര​ടി, കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ൻ, മു​സ്‍ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സ​മീ​പം 

ആ​വേ​ശം അ​ല​ത​ല്ലി കൊ​ട്ടി​ക്ക​ലാ​ശം

പാ​ല​ക്കാ​ട്: പി​രാ​യി​രി, മാ​ത്തൂ​ർ, ക​ണ്ണാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യും ഉ​ൾ​പ്പെ​ടു​ന്ന പാ​ല​ക്കാ​ട് നി​യ​മ​സ​ഭ​മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് വി​ധി​യെ​ഴു​താ​ൻ ഒ​രു​ക്ക​ത്തി​ലാ​ണ്. നി​ശ​ബ്ദ പ്ര​ചാ​ര​ണ ദി​ന​മാ​യ ചൊ​വ്വാ​ഴ്ച പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ടു​റ​പ്പി​ക്കാ​നാ​കും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ശ്ര​മം. ബി.​ജെ.​പി ഭ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ​യും യു.​ഡി.​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പി​രാ​യി​രി, മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളും എ​ൽ.​ഡി.​എ​ഫി​ന്‍റെ ത​ട്ട​ക​മാ​യ ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തും വോ​ട്ടു​വി​ഹി​ത​ത്തി​ൽ കൃ​ത്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തും.

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ വോ​ട്ടു​വി​ഹി​തം യു.​ഡി.​എ​ഫി​നും ബി.​ജെ.​പി​ക്കും ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ഗ​ര​സ​ഭ​യി​ൽ വ​ലി​യ​തോ​തി​ൽ വോ​ട്ട് നേ​ടാ​നാ​യ​താ​ണ് ബി.​ജെ.​പി​യു​ടെ പ്ര​തീ​ക്ഷ. വി​വാ​ദ​ങ്ങ​ൾ സ്വാ​ധീ​നി​ച്ച ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​ർ എ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന അ​ങ്ക​ലാ​പ്പും ആ​ശ​ങ്ക​യും മു​ന്ന​ണി​ക​ൾ​ക്കു​ള്ളി​ലു​ണ്ട്.

മാ​റി​യും മ​റി​ഞ്ഞും മാ​ത്തൂ​ർ

നേ​ര​ത്തെ കു​ഴ​ൽ​മ​ന്ദം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് 2011ലെ ​മ​ണ്ഡ​ലം പു​ന​ർ​നി​ർ​ണ​യ​ത്തി​ലാ​ണ് പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. മാ​റി​യും മ​റി​ഞ്ഞും എ​ൽ.​ഡി.​എ​ഫി​നെ​യും യു.​ഡി.​എ​ഫി​നെ​യും ഭ​ര​ണ​ത്തി​ലേ​റ്റു​ന്ന മാ​ത്തൂ​രി​ൽ 1995ൽ ​യു.​ഡി.​എ​ഫി​നാ​യി​രു​ന്നു ഭ​ര​ണം. ശേ​ഷം നീ​ണ്ട 20 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി എ​ൽ.​ഡി.​എ​ഫി​ന്‍റെ കൈ​പ്പി​ടി​യി​ലാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത്. 2019ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന്‍റെ ക​ര​ങ്ങ​ളി​ലേ​ക്ക് ഭ​ര​ണ​മെ​ത്തി. 16 വാ​ർ​ഡു​ക​ളു​ള്ള ഇ​വി​ടെ നി​ല​വി​ൽ എ​ട്ട് കോ​ൺ​ഗ്ര​സ്, ഏ​ഴ് സി.​പി.​എം, ഒ​രു ബി.​ജെ.​പി എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.

ഒ​രു വാ​ർ​ഡി​ൽ വെ​റും മൂ​ന്നു വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ജ​യി​ച്ച​തി​നാ​ലാ​ണ് കോ​ൺ​ഗ്ര​സി​ന് ഭ​ര​ണം പി​ടി​ക്കാ​നാ​യ​ത്. അ​വ​ർ ത​ന്നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​വു​ക​യും ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ക്ഷേ മാ​ത്തൂ​ർ എ​ൽ.​ഡി.​എ​ഫി​നെ​യാ​ണ് തു​ണ​ച്ച​ത്. ഇ​വി​ടെ 330 വോ​ട്ട് എ​ൽ.​ഡി.​എ​ഫി​ന് മു​ൻ​തൂ​ക്ക​മു​ണ്ടാ​യി​രു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷാ​ഫി പ​റ​മ്പി​ലി​നെ പി​ന്തു​ണ​ച്ച ച​രി​ത്ര​മു​ള്ള മാ​ത്തൂ​രി​ൽ ഇ​ത്ത​വ​ണ അ​ത് ആ​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് യു.​ഡി.​എ​ഫി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

പി​രാ​യി​രി​യു​ടെ മ​ന​സ്സ് യു.​ഡി.​എ​ഫി​നൊ​പ്പം

നാ​ലു​പ​തി​റ്റാ​ണ്ടോ​ള​മാ​യി യു.​ഡി.​എ​ഫി​ന്‍റെ ഭ​ര​ണം ഭ​ദ്ര​മാ​ക്കി​യ പി​രാ​യി​രി​യി​ൽ ഇ​ത്ത​വ​ണ​യും മാ​റ്റ​മൊ​ന്നു​മു​ണ്ടാ​കി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് യു.​ഡി.​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ.​എ​ന്നാ​ൽ ഇ​ക്കു​റി ഒ​രു മാ​റ്റം ഉ​റ​പ്പി​ക്കാ​മെ​ന്നും എ​ൽ.​ഡി.​എ​ഫി​നൊ​പ്പം പി​രാ​യി​രി​യും ഉ​ണ്ടാ​വു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൽ.​ഡി.​എ​ഫ് ക്യാ​മ്പ്. ന​ഗ​ര​സ​ഭ​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്തെ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട് പി​രാ​യി​രി​ക്ക്.

21 വാ​ർ​ഡു​ക​ളു​ള്ള ഇ​വി​ടെ നി​ല​വി​ൽ കോ​ൺ​ഗ്ര​സ് -ആ​റ്, മു​സ്‍ലിം ലീ​ഗ് -നാ​ല് അ​ട​ക്കം യു.​ഡി.​എ​ഫി​ന് 10 ഉം ​സി.​പി.​എം-​നാ​ല്, സി.​പി.​ഐ-​ഒ​ന്ന്, ജ​ന​താ​ദ​ൾ-​ഒ​ന്ന്, സി.​പി.​എം സ്വ​ത​ന്ത്ര​ർ-​ര​ണ്ട് എ​ന്നി​ങ്ങ​നെ എ​ൽ.​ഡി.​എ​ഫി​ന് എ​ട്ടും ബി.​ജെ.​പി​ക്ക് മൂ​ന്നും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. എ​ന്നും യു.​ഡി.​എ​ഫ് ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 6400ൽ​പ​രം വോ​ട്ടി​ന്‍റെ ലീ​ഡ് പാ​ർ​ട്ടി​ക്കു​ണ്ടാ​യി​രു​ന്നു. ഉ​റ​ച്ച കോ​ട്ട​യാ​യി യു.​ഡി.​എ​ഫു​കാ​ർ വി​ശ്വ​സി​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണ് പി​രാ​യി​രി.

ക​ണ്ണാ​ടി​യി​ൽ പ്ര​തീ​ക്ഷ​യോ​ടെ എ​ൽ.​ഡി.​എ​ഫ്

2011ലെ ​മ​ണ്ഡ​ലം പു​ന​ർ​നി​ർ​ണ​യ​ത്തി​ലാ​ണ് ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്ത് പാ​ല​ക്കാ​ട് നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലേ​ക്ക് കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ട്ട​ത്. പാ​ല​ക്കാ​ട് ന​ഗ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള പ​ഞ്ചാ​യ​ത്താ​യ​തി​നാ​ൽ ന​ഗ​ര​വ​ത്ക​ര​ണം വ​ള​രെ വേ​ഗം ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണി​ത്. ഇ​ട​തു​പ​ക്ഷ​ത്തി​ന് വ്യ​ക്ത​മാ​യ മേ​ൽ​ക്കോ​യ്മ​യു​ള്ള പ​ഞ്ചാ​യ​ത്തി​ൽ സി.​പി​എ​മ്മി​ലെ ചേ​രി​തി​രി​വ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​ഷ്ട​പ്പെ​ടാ​ൻ വ​രെ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് രൂ​പ​വ​ത്ക​രി​ച്ച​തു മു​ത​ലു​ള്ള 40 വ​ർ​ഷ​ത്തെ ഇ​ട​തു കു​ത്ത​ക 2010 ലെ ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞ​ടു​പ്പി​ൽ അ​വ​സാ​നി​പ്പി​ച്ച​ത് വി​ഭാ​ഗീ​യ​ത​യു​ടെ ഭാ​ഗ​മാ​യി സി.​പി.​എ​മ്മി​ൽ​നി​ന്ന് പു​റ​ത്തു​പോ​യ​വ​രാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന്‍റെ നേ​ട്ടം കൊ​യ്ത​താ​വ​ട്ടെ ബി.​ജെ.​പി​യും.

എ​ൽ.​ഡി.​എ​ഫി​ന് ഏ​റെ പ്ര​തീ​ക്ഷ​യു​ള്ള പ​ഞ്ചാ​യ​ത്താ​ണ് ക​ണ്ണാ​ടി. ആ​കെ 15 വാ​ർ​ഡു​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ എ​ൽ.​ഡി.​എ​ഫി​ന് എ​ട്ട് (സി.​പി.​എം-​ഏ​ഴ്, സി.​പി.​ഐ-​ഒ​ന്ന്), യു.​ഡി.​എ​ഫി​ന് ഏ​ഴ് (കോ​ൺ​ഗ്ര​സ്-​മൂ​ന്ന്, കോ​ൺ​ഗ്ര​സ് സ്വ​ത.-​നാ​ല്) എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 163 വോ​ട്ടി​ന്‍റെ​യും ഇ​ക്ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 419 വോ​ട്ടി​ന്‍റെ​യും മു​ൻ​തൂ​ക്കം എ​ൽ.​ഡി.​എ​ഫി​നു​ണ്ടാ​യി​രു​ന്നു. യു.​ഡി.​എ​ഫാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

ബി.​ജെ.​പി​ക്കൊ​പ്പം ന​ഗ​ര​സ​ഭ

158 വ​ർ​ഷ​ത്തെ ച​രി​ത്ര​മു​ള്ള പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ 2015ലാ​ണ് ആ​ദ്യ​മാ​യി ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്. 2005ൽ ​പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ ആ​കെ 50 വാ​ർ​ഡു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ യു.​ഡി.​എ​ഫി​ന് -16 സീ​റ്റ്, ബി.​ജെ.​പി -14, സി.​പി.​എം -13, സ്വ​ത​ന്ത്ര​ൻ -ആ​റ്, ഡി.​ഐ.​സി (കെ) -​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല. 2010, 2015, 2020 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നി​ല മെ​ച്ച​പ്പെ​ടു​ത്തു​ക​യ​ല്ലാ​തെ ഒ​രു​ത​ര​ത്തി​ലും ബി.​ജെ.​പി താ​ഴേ​ക്ക് പോ​യി​ട്ടി​ല്ല.

2010ൽ 52 ​സീ​റ്റി​ൽ 15 സീ​റ്റ് നേ​ടി​യ ബി.​ജെ.​പി 2015ൽ 24 ​സീ​റ്റു​ക​ൾ പി​ടി​ച്ച​ട​ക്കി ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​റ്റ​ക്ക് ഭൂ​രി​പ​ക്ഷം നേ​ടി ഭ​ര​ണ​ത്തി​ലേ​റി. കോ​ൺ​ഗ്ര​സ് 13 സീ​റ്റ് നേ​ടി​യ​പ്പോ​ൾ സി.​പി.​എ​മ്മി​ന് ആ​കെ ആ​റ് സീ​റ്റാ​ണ് ല​ഭി​ച്ച​ത്. 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എ​മ്മി​ന് ആ​കെ ഒ​രു സീ​റ്റ് മാ​ത്ര​മാ​ണ് വ​ർ​ധി​പ്പി​ക്കാ​നാ​യ​ത്. കോ​ൺ​ഗ്ര​സ് 12 ഉം ​മു​സ്‍ലിം ലീ​ഗ് നാ​ലും സീ​റ്റ് നേ​ടി. 2015നേ​ക്കാ​ൾ നാ​ല് സീ​റ്റ് വ​ർ​ധി​പ്പി​ച്ച് 28 സീ​റ്റു​മാ​യാ​ണ് ബി.​ജെ.​പി ര​ണ്ടാം​വ​ട്ട​വും ന​ഗ​ര​സ​ഭ​യു​ടെ ഭ​ര​ണം സ്വ​ന്ത​മാ​ക്കി​യ​ത്.

മൂ​ത്താ​ത​റ, മേ​ലാ​മു​റി, വ​ട​ക്ക​ന്ത​റ തു​ട​ങ്ങി ബി.​ജെ.​പി​ക്ക് ശ​ക്ത​മാ​യ സ്വാ​ധീ​ന​ങ്ങ​ളു​ള്ള സ്ഥ​ല​ങ്ങ​ളു​ണ്ടി​വി​ടെ. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 497 വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് ബി.​ജെ.​പി നേ​ടി​യ​ത്. മാ​റി​മാ​റി ഭ​രി​ച്ചി​രു​ന്നെ​ങ്കി​ലും നി​ല​വി​ൽ യു.​ഡി.​എ​ഫി​നും എ​ൽ.​ഡി.​എ​ഫി​നും ന​ഗ​ര​സ​ഭ​യി​ൽ എ​ത്ര​ത്തോ​ളം വോ​ട്ട് പി​ടി​ക്കാ​നാ​കു​മെ​ന്ന് ക​ണ്ട​റി​യ​ണം.

ക്ര​മ​ക്കേ​ടു​ക​ള്‍ ത​ട​യാ​ന്‍ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കി -ജി​ല്ല ക​ല​ക്ട​ര്‍

പാ​ല​ക്കാ​ട്: വോ​ട്ടെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യാ​ൻ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യ​താ​യി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ ക​ല​ക്ട​ര്‍ ഡോ. ​എ​സ്. ചി​ത്ര അ​റി​യി​ച്ചു. ക​ല​ക്ട​ര്‍ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍, പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ 184 ബൂ​ത്തു​ക​ളി​ലെ​യും ബൂ​ത്ത് ല​വ​ല്‍ ഓ​ഫി​സ​ര്‍മാ​രു​ടെ​യും രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ ബൂ​ത്ത് ല​വ​ല്‍ ഏ​ജ​ന്റു​മാ​രു​ടെ​യും യോ​ഗം 13, 14 തീ​യ​തി​ക​ളി​ലാ​യി വി​ല്ലേ​ജ് ഓ​ഫി​സ​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ർ​ന്ന് വോ​ട്ടെ​ടു​പ്പി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ത​ട​യു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ നി​ഷ്‌​ക​ര്‍ഷി​ച്ചി​ട്ടു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കി.

വോ​ട്ട​ര്‍ പ​ട്ടി​ക സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച്, പാ​ല​ക്കാ​ട് മ​ണ്ഡ​ല​വു​മാ​യി അ​തി​ര്‍ത്തി പ​ങ്കി​ടു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ര്‍മാ​രു​ടെ പേ​രു​ക​ള്‍ അ​തി​ര്‍ത്തി പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ഇ​രു​പ​ത്ത​ഞ്ചോ​ളം ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച് 16, 17 തീ​യ​തി​ക​ളി​ല്‍ പ്ര​ത്യേ​ക സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും ക​ല​ക്ട​ർ അ​റി​യി​ച്ചു. മ​റ്റൊ​രു മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് നി​ല​നി​ല്‍ക്കേ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ല്‍ പേ​ര് ചേ​ര്‍ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ വോ​ട്ട​ര്‍മാ​ര്‍ വോ​ട്ടു ചെ​യ്തി​ട്ടു​ണ്ട് എ​ന്ന് തെ​ളി​യു​ക​യാ​ണെ​ങ്കി​ല്‍ ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും ജി​ല്ല ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

മ​ത്സ​ര രം​ഗ​ത്ത് 10 സ്ഥാ​നാ​ർ​ഥി​ക​ള്‍

പാ​ല​ക്കാ​ട്: ആ​കെ പ​ത്തു സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. സി. ​കൃ​ഷ്ണ​കു​മാ​ര്‍ (ബി.​ജെ.​പി, ചി​ഹ്നം: താ​മ​ര), രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ (ഐ.​എ​ന്‍.​സി, ചി​ഹ്നം: കൈ), ​ഡോ. പി. ​സ​രി​ന്‍ (സ്വ​ത​ന്ത്ര​ന്‍, ചി​ഹ്നം: സ്റ്റെ​ത​സ്‌​കോ​പ്), എം. ​രാ​ജേ​ഷ് ആ​ല​ത്തൂ​ര്‍ (സ്വ​ത​ന്ത്ര​ന്‍, ചി​ഹ്നം: ഗ്യാ​സ് സി​ലി​ണ്ട​ര്‍), രാ​ഹു​ല്‍ ആ​ര്‍ (സ്വ​ത​ന്ത്ര​ന്‍, ചി​ഹ്നം: എ​യ​ര്‍ ക​ണ്ടീ​ഷ​ണ​ര്‍), രാ​ഹു​ല്‍ മ​ണ​ലാ​ഴി (സ്വ​ത​ന്ത്ര​ന്‍, ചി​ഹ്നം: തെ​ങ്ങി​ന്‍ തോ​ട്ടം), എ​ന്‍.​എ​സ്.​കെ. പു​രം ശ​ശി​കു​മാ​ര്‍ (സ്വ​ത​ന്ത്ര​ന്‍, ചി​ഹ്നം: ക​രി​മ്പു ക​ര്‍ഷ​ക​ന്‍), എ​സ്. ശെ​ല​വ​ന്‍ (സ്വ​ത​ന്ത്ര​ന്‍, ചി​ഹ്നം: ഓ​ട്ടോ​റി​ക്ഷ), ബി. ​ഷ​മീ​ര്‍ (സ്വ​ത​ന്ത്ര​ന്‍, ചി​ഹ്നം: ടെ​ലി​വി​ഷ​ന്‍), ഇ​രു​പ്പു​ശ്ശേ​രി സി​ദ്ദീ​ഖ് (സ്വ​ത​ന്ത്ര​ന്‍, ചി​ഹ്നം: ബാ​റ്റ​റി ടോ​ര്‍ച്ച്) എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർഥി​ക​ള്‍.

പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ല്‍ വെ​ബ്കാ​സ്റ്റി​ങ് സം​വി​ധാ​നം

പാ​ല​ക്കാ​ട്: മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ​പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ലും വെ​ബ്കാ​സ്റ്റി​ങ് സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി. 19 മു​ത​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ പൂ​ര്‍ണ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും വെ​ബ്കാ​സ്റ്റി​ങ്. സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ സ​ജ്ജീ​ക​രി​ച്ച ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ ബൂ​ത്തു​ക​ളി​ല്‍ നി​ന്നു​ള്ള വെ​ബ്കാ​സ്റ്റി​ങ് സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കും. പോ​ളി​ങ് ദി​ന​ത്തി​ല്‍ രാ​വി​ലെ അ​ഞ്ച് മു​ത​ല്‍ പോ​ളി​ങ് അ​വ​സാ​നി​ച്ച് ബൂ​ത്തി​ലെ പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ ലൈ​വ്‌​സ്ട്രീ​മി​ങ് ഉ​ണ്ടാ​യി​രി​ക്കും.

790 ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍മാ​ര്‍; ബൂ​ത്തു​ക​ൾ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദം

പാ​ല​ക്കാ​ട്: ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി 184 ബൂ​ത്തു​ക​ളും സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് താ​ഴ​ത്തെ നി​ല​യി​ൽ. ബൂ​ത്തു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ ബൂ​ത്തു​ക​ളി​ലും റാം​പ് സൗ​ക​ര്യം, ച​ല​ന വൈ​ക​ല്യ​മു​ള്ള​വ​ര്‍ക്ക് വീ​ല്‍ ചെ​യ​ര്‍, കാ​ഴ്ച പ​രി​മി​തി ഉ​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​ഹാ​യി​ക​ള്‍, കു​ടി​വെ​ള്ളം, വോ​ട്ടി​ങ് മെ​ഷീ​നി​ല്‍ ബ്രെ​യി​ന്‍ ലി​പി എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കും വ​യോ​ജ​ന​ങ്ങ​ള്‍ക്കും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ വ​രി നി​ല്‍ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍ വാ​ഹ​ന സൗ​ക​ര്യ​വും ല​ഭി​ക്കും.

സ​ക്ഷം ആ​പ്പി​ലൂ​ടെ വീ​ല്‍ ചെ​യ​റും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഭി​ന്ന ശേ​ഷി​ക്കാ​ര്‍ക്ക് ആ​വ​ശ്യ​പ്പെ​ടാം. വെ​ണ്ണ​ക്ക​ര സ​ര്‍ക്കാ​ര്‍ ഹൈ​സ്‌​കൂ​ളി​ലെ പ്ര​ധാ​ന കെ​ട്ടി​ടം ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ മാ​ത്ര​മു​ള്ള പോ​ളി​ങ് ബൂ​ത്താ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. എ.​എ​ല്‍.​പി. സ്‌​കൂ​ള്‍ മാ​ത്തൂ​രി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍മാ​രു​ള്ള​ത്. 145 പേ​ർ. ഇ​വി​ടെ ച​ല​ന പ​രി​മി​തി​യു​ള്ള 77 പേ​രും കാ​ഴ്ച പ​രി​മി​തി​യു​ള്ള അ​ഞ്ച് പേ​രു​മാ​ണ് ഉ​ള്ള​ത്. മ​ണ​പ്പു​ള്ളി​ക്കാ​വ് ട്രൂ ​ലൈ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലാ​ണ് കാ​ഴ്ച​പ​രി​മി​തി​യു​ള്ള വോ​ട്ട​ര്‍മാ​ര്‍ കൂ​ടു​ത​ലു​ള്ള​ത്.  

വോ​ട്ട് ചെ​യ്യാ​ന്‍ 13 തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍

പാ​ല​ക്കാ​ട്: വോ​ട്ട് ചെ​യ്യാ​ൻ തി​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ന​ൽ​കു​ന്ന ഇ​ല​ക്ട​റ​ല്‍ ഫോ​ട്ടോ ഐ.​ഡി. കാ​ര്‍ഡാ​ണ് (ഇ.​പി.​ഐ.​സി) തി​രി​ച്ച​റി​യി​ല്‍ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ഇ​തി​ന് പു​റ​മേ ഫോ​ട്ടോ പ​തി​ച്ച മ​റ്റ് 12 അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ കൂ​ടി ഉ​പ​യോ​ഗി​ക്കാം.

ആ​ധാ​ര്‍ കാ​ര്‍ഡ്, പാ​ന്‍ കാ​ര്‍ഡ്, ഭി​ന്ന​ശേ​ഷി തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് (യു.​ഡി.​ഐ.​ഡി), സ​ര്‍വീ​സ് ഐ​ഡി കാ​ര്‍ഡ്, ഫോ​ട്ടോ പ​തി​ച്ച ബാ​ങ്ക്/ പോ​സ്റ്റ് ഓ​ഫീ​സ് പാ​സ് ബു​ക്ക്, തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം ന​ല്‍കു​ന്ന ഹെ​ല്‍ത്ത് ഇ​ന്‍ഷു​റ​ന്‍സ് സ്മാ​ര്‍ട്ട് കാ​ര്‍ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍സ്, പാ​സ്‌​പോ​ര്‍ട്ട് , എ​ന്‍.​പി.​ആ​ര്‍- ആ​ര്‍.​ജി.​ഐ ന​ല്‍കു​ന്ന സ്മാ​ര്‍ട്ട് കാ​ര്‍ഡ്, പെ​ന്‍ഷ​ന്‍ രേ​ഖ, എം.​പി/​എം.​എ​ല്‍.​എ/ എം.​എ​ല്‍.​സി​മാ​രു​ടെ ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​ക​ള്‍, ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ തൊ​ഴി​ല്‍ കാ​ര്‍ഡ് എ​ന്നി​വ​യാ​ണ് തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ത്.

1,94,706 വോട്ടര്‍മാര്‍

പാ​ല​ക്കാ​ട്: ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കീ​ട്ട് ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. പു​ല​ര്‍ച്ചെ 5.30ന് ​മോ​ക് പോ​ള്‍ ആ​രം​ഭി​ക്കും. ജി​ല്ല​യി​ൽ ആ​കെ 1,94,706 വോ​ട്ട​ര്‍മാ​രാ​ണ് ഇ​ത്ത​വ​ണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തി​ല്‍ 1,00,290 പേ​ര്‍ സ്ത്രീ​ക​ളാ​ണ്. 2306 പേ​ര്‍ 85ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രും 780 പേ​ര്‍ ഭി​ന്ന​ശേ​ഷി​ക്കാ​രും നാ​ലു പേ​ര്‍ ട്രാ​ന്‍സ്‌ വ്യ​ക്തി​ക​ളു​മാ​ണ്. 2445 ക​ന്നി​വോ​ട്ട​ര്‍മാ​രും 229 പേ​ര്‍ പ്ര​വാ​സി വോ​ട്ട​ര്‍മാ​രു​മാ​ണ്.

പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ള്‍ ഏ​ഴ്

പാ​ല​ക്കാ​ട്: മ​ണ്ഡ​ല​ത്തി​ല്‍ മൂ​ന്ന് ഇ​ട​ങ്ങ​ളി​ലാ​യി ആ​കെ ഏ​ഴു വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. 58 എ​ണ്ണം സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ണ്ട്. ഇ​ത്ത​രം ബൂ​ത്തു​ക​ളി​ല്‍ കേ​ന്ദ്ര സു​ര​ക്ഷാ സേ​ന​യു​ടെ സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ള്ളി​പ്പു​റം യൂ​നി​യ​ന്‍ ബേ​സി​ക് യു.​പി സ്കൂ​ള്‍ (ബൂ​ത്ത് നം. 49, 50), ​ക​ര്‍ണ്ണ​കി​യ​മ്മ​ന്‍ എ​ച്ച്.​എ​സ്. മൂ​ത്താ​ന്ത​റ (ബൂ​ത്ത് നം: 56, 57, 58), ​ത​ണ്ണീ​ര്‍പ​ന്ത​ല്‍ എ.​എം.​എ​സ്.​ബി സ്കൂ​ള്‍ (ബൂ​ത്ത് നം. 177, 179) ​എ​ന്നി​വ​യാ​ണ് പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ള്‍.

പോ​ളി​ങ് സ്‌​റ്റേ​ഷ​നു​ക​ള്‍ക്കും ഗ​വ. വി​ക്ടോ​റി​യ കോ​ള​ജി​നും ഇ​ന്ന് അ​വ​ധി

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് നി​ർ​ദി​ഷ്ട പോ​ളി​ങ് സ്‌​റ്റേ​ഷ​നു​ക​ള്‍ക്കും വോ​ട്ടെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ സ്വീ​ക​ര​ണ വി​ത​ര​ണ കേ​ന്ദ്ര​മാ​യ ഗ​വ. വി​ക്ടോ​റി​യ കോ​ള​ജി​നും ചൊ​വ്വാ​ഴ്ച​യും അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

വോ​ട്ടെ​ണ്ണ​ൽ: പി.​എം.​ജി, അ​യ്യ​പു​രം സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പാ​ല​ക്കാ​ട്: മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന ന​വം​ബ​ർ 23ന് ​വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ ഗ​വ. വി​ക്ടോ​റി​യ കോ​ള​ജി​ന് 100 മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള പി.​എം.​ജി എ​ച്ച്.​എ​സ്.​എ​സ് പാ​ല​ക്കാ​ട്, ജി.​എ​ൽ.​പി.​എ​സ് അ​യ്യ​പു​രം എ​ന്നീ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ക​ല​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. കോ​ള​ജി​ലെ പു​തി​യ ത​മി​ഴ് ബ്ലോ​ക്കി​ലെ ഒ​ന്നാ​മ​ത്തെ നി​ല​യി​ലു​ള്ള ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഹാ​ളി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ 100 മീ​റ്റ​ർ പ​രി​ധി നി​യ​ന്ത്രി​ത മേ​ഖ​ല​ക​ളാ​യി​രി​ക്കും. മേ​ഖ​ല​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​കും.


Tags:    
News Summary - Palakkad By-Election 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.