കൊല്ലങ്കോട്: കഴിഞ്ഞ ദിവസം നെല്ലിയാമ്പതി വ്യൂ പോയൻറിൽ നിന്നു വീണ യുവാക്കളെ രക്ഷിക്കാനായി കൊല്ലങ്കോട് സീതാർകുണ്ട് താഴ്വരയിൽ നിന്നു നടന്ന് മല കയറിയ യുവാക്കൾക്ക് അഭിനന്ദനപ്രവാഹം.
രതീഷ്, മണികണ്ഠൻ, രാജേഷ്, കൃഷ്ണദാസ് എന്നിവരാണ് തിരച്ചിലിനായി വന്നത്. പൊലീസും അഗ്നിശമന സേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് വ്യൂ പോയൻറ് വലത്തേ അറ്റത്തെ ചരിവിലൂട വഴിവെട്ടി ഇറങ്ങി വരവെയാണ് ദൂരെ നാലുപേർ കൈ കാണിച്ച് നിൽക്കുന്നത് തിരച്ചിൽ സംഘം കണ്ടത്.
യുവാക്കൾ വീണതായുള്ള വാർത്തകൾ അറിഞ്ഞതും താഴെ നിന്നു അതിരാവിലെ കയറി വന്നതായിരുന്നു യുവാക്കൾ. സന്ദീപ് മരിച്ചു കിടക്കുന്നത് കണ്ടതും യുവാക്കളായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ നേതൃത്വത്തിൽ വഴിവെട്ടിത്തെളിച്ചാണ് മൃതദേഹം റോഡിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.