അതിരപ്പിള്ളി: അരിക്കൊമ്പനെ മുതിരച്ചാലിൽ എത്തിക്കരുതെന്നാവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ ആനമല റോഡ് ഉപരോധിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിലാണ് ചാലക്കുടി-ആനമല റോഡിൽ ജനകീയ ഉപരോധസമരം നടത്തിയത്.
ജീവിക്കാനുള്ള പോരാട്ടമാണിതെന്നും അരിക്കൊമ്പനെ മുതിരച്ചാലിൽ എത്തിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും സമരം ഉദ്ഘാടനം ചെയ്ത് എം.എൽ.എ ആവശ്യപ്പെട്ടു. അതിരപ്പിള്ളിയിലും പരിസര പ്രദേശങ്ങളിലും നിരന്തരമായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളും കാട്ടിൽനിന്ന് വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന ആദിവാസി ഊരുകളിൽ താമസിച്ചുവരുന്നവരുടെയും സാഹചര്യങ്ങൾ മനസ്സിലാക്കാതെയാണ് വിദഗ്ധസമിതി ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതെന്നും എം.എൽ.എ കുറ്റപ്പെടുത്തി.
അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജൻ, കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്, ജില്ല പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൺ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാന്റി ജോസഫ്, എം.ഡി. ബാഹുലേയൻ, സി.വി. ആന്റണി, പി.പി. പോളി, പി.കെ. ജേക്കബ്, ലിജോ ജോൺ, പഞ്ചായത്തംഗങ്ങളായ സി.സി. കൃഷ്ണൻ, കെ.എം. ജയചന്ദ്രൻ, മനു പോൾ, സനീഷ ഷെമി, ശാന്തി വിജയകുമാർ, ഊര് മൂപ്പത്തി ഗീത, ഫാ. ക്രിസ്റ്റി, ഫാ. ജിയോ കൈതാരത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ഡേവിസ് കരിപ്പായി, വി.ഒ. പൈലപ്പൻ, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോർജ് വെണ്ണാട്ടുപറമ്പിൽ, സി.പി.ഐ പ്രതിനിധി സുഭാഷ്, കേരള കോൺഗ്രസ് അതിരപ്പിള്ളി മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യൻ നെടുങ്ങാട്ട്, കിഫ പ്രതിനിധി ആന്റണി പുളിക്കൻ തുടങ്ങിയവർ
സംസാരിച്ചു. വിനോദസഞ്ചാരികളുടെ വാഹനം ഉപരോധത്തിൽ കുടുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.