പുതുനഗരം: വിവിധ ജില്ലകളിലായി ബൈക്കിലെത്തി മാല കവർന്ന കേസിലെ പ്രതി പിടിയിൽ. പ്രതി അബ്ദുൽ സമദിനെ പുതുനഗരം പൊലീസാണ് അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് പെരുവമ്പ് വെട്ടുകാടിൽ ദേവകിയുടെ (68) മാല പൊട്ടിക്കാൻ ശ്രമം നടന്നിരുന്നു.
ദേവകിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നേരത്തേ എറണാകുളം, തൃശൂർ ജില്ലകളിൽ സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സ്ഥിരമായി താമസ സ്ഥലം ഇല്ലാത്ത, മൊബൈൽഫോൺ ഉപയോഗിക്കാത്ത പ്രതിക്ക് കാര്യമായ സുഹൃത്തുക്കൾ ഇല്ലാത്തതും പൊലീസിന് അന്വേഷണം ശ്രമകരമാക്കി.
അന്വേഷണത്തിന് പുതുനഗരം ഇൻസ്പെക്ടർ ആദംഖാൻ, സബ് ഇൻസ്പെക്ടർ അജിത്, പൊലീസുദ്യോഗസ്ഥരായ ശാരദ, രാമൻ, സന്തോഷ്, ദിലീപ്, പ്രേംജിത്, രാമദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.