പാലക്കാട്: തടഞ്ഞുനിര്‍ത്തി വടി കൊണ്ടും ഇരുമ്പുദണ്ഡ് കൊണ്ടും ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതികൾക്ക് നാലുമാസം തടവും പിഴയും. കേരളശ്ശേരി കുണ്ടളശ്ശേരി വെള്ളാറ വീട്ടില്‍ ജയന് (34), പുല്ലാനിപറമ്പ് വള്ളിയാലില്‍ വീട്ടില്‍ പ്രിയേഷ് (25), വടശ്ശേരി കാട്ടുമുല്ല പറമ്പ് വീട്ടില്‍ കാജ എന്ന ഉസൈന്‍ കുട്ടി (36), വടശ്ശേരി പറയാന്‍ കുണ്ടില്‍ വാസു (52) എന്നിവര്‍ക്കാണ് വിവിധ വകുപ്പുകളിലായി നാല് മാസം 10 ദിവസം തടവിനും 3500 വീതം പിഴയും വിധിച്ചത്.
പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് നമ്പര്‍ 2 മജിസ്ട്രേറ്റ് ആര്. അനിതയാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യയില്‍ നിന്ന് 8000 രൂപ പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. 2019 ഏപ്രില്‍ 16ന് രാത്രി 9.30ന് കേരളശ്ശേരി ജങ്ഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതികളിലൊരാള്‍ തന്റെ ശരീരത്തില്‍ മുട്ടിയത് പരാതിക്കാരന് ചോദിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. കോങ്ങാട് സബ് ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ജി. ബിസി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.