പാലക്കാട്: അട്ടപ്പാടി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഒരു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കി. പ്രോസിക്യൂട്ടറുടെ സേവനം ആവശ്യമാണെന്ന് പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ എ.പി.പിയുടെ തസ്തിക സൃഷ്ടിക്കാൻ നടപടി സ്വീകരിക്കണമെന്നും കാണിച്ച് പ്രോസിക്യൂഷൻ ഡയറക്ടർ 2023ൽ സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. ജൂലൈ 25നാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
നിയമനം സംബന്ധിച്ച തുടർനടപടികൾ കൂടി വേഗത്തിലായാൽ അട്ടപ്പാടി കോടതിയിൽ സ്ഥിരം പ്രോസിക്യൂട്ടർ എത്തും. ഈ വർഷം ജനുവരിയിലാണ് അട്ടപ്പാടിയിൽ കോടതി പ്രവർത്തനം ആരംഭിച്ചത്. സ്ഥിരം പ്രോസിക്യൂട്ടർ ഇല്ലാത്തതുമൂലം കേസ് സംബന്ധമായ കാര്യങ്ങൾക്ക് ആദിവാസി വിഭാഗക്കാരായ വാദികളും സാക്ഷികളുമെല്ലാം ഏറെ പ്രയാസം നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.