പാലക്കാട്: സി.ബി.ഐ പ്രോസിക്യൂട്ടർ അഡ്വ. അനൂപ് കെ. ആൻറണിയെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചിതിലൂടെ വാളയാർ കേസ് വീണ്ടും അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമരസമിതി ആരോപിച്ചു.
2021 ഡിസംബർ 29ന് ആദ്യ സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻമേൽ നിരവധി തവണ കോടതി നടപടിയുണ്ടായിട്ടും ഹാജരാകാതിരുന്ന പ്രോസിക്യൂട്ടർ, കോടതി നിർബന്ധപൂർവം വിളിച്ചുവരുത്തിയപ്പോഴാണ് ഹാജരാകാൻ തയാറായത്. കുട്ടികൾ അപമാനഭാരത്താൽ ആത്മഹത്യ ചെയ്തുവെന്ന ക്രൈംബ്രാഞ്ചിന്റെ അതേ റിപ്പോർട്ട് തന്നെയാണ് സി.ബി.ഐക്ക് വേണ്ടി പ്രോസിക്യൂട്ടർ കോടതിയിൽ കൊടുത്തത്.
അന്വേഷണത്തിന്റെ ആദ്യഘട്ടം തൊട്ടുതന്നെ തനിക്ക് ഒരു സ്പെഷൽ പ്രോസിക്യൂട്ടറെ അനുവദിക്കണം എന്നവശ്യപ്പെട്ട് മാതാവ് സി.ബി.ഐക്കും കേന്ദ്ര - സംസ്ഥാന സർക്കാറുകൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിൽ കണ്ടും അപേക്ഷ സമർപ്പിച്ചിരുന്നു. കുട്ടികളുടെ കുടുംബത്തിന് സ്വീകാര്യനായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ ഉടനെ ഹൈകോടതിയെ സമീപിക്കുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.