പാലക്കാട്: നിരത്തുകളിലൂടെ തലങ്ങും വിലങ്ങും പായുന്ന ഒാേട്ടാകൾ മറ്റേത് നഗരത്തെയും പോലെ പാലക്കാട്ടും കാഴ്ചയാണ്. ഇവിടെ നഗരത്തിൽ ഏറ്റവും കൂടുതൽ കാണുന്ന വാഹനവും ഒാേട്ടായായിരിക്കും. ഇത്രയും ഒാേട്ടാകൾ ഇവിടെങ്ങനെ എത്തുന്നുവെന്ന് ചിന്തിക്കാതെ ഇതുവഴി കടന്നുപോവാത്തവർ വിരളവും. ഇടറോഡുകൾ വഴിയുള്ള ഗതാഗതം മുടക്കി അലക്ഷ്യമായി നിർത്തിയിട്ടിരിക്കുന്ന ഒാേട്ടാകൾ മുതൽ മീറ്ററില്ലാതെ യാത്രക്കാരുടെ കുത്തിനുപിടിച്ച് കാശുമേടിക്കുന്ന വില്ലൻ ഒാേട്ടാകൾ വരെ നഗരജീവിതത്തിലെ സ്ഥിരം കാഴ്ചയായി മാറിയിട്ട് നാളുകളേറെയായി. േകാവിഡ് പ്രതിസന്ധി തളർത്തിയെങ്കിലും ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ കൂടുതലാളുകളെ നിരത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് നഗരത്തിലെ ഒാേട്ടാ തൊഴിലാളികൾ.
കോവിഡ് തളർത്തിയ നിരത്ത്
പാലക്കാട് നഗരത്തിൽനിന്ന് 22 കിലോമീറ്റർ അകലെയുള്ള പല്ലശ്ശനയിൽനിന്നാണ് രവി നഗരത്തിൽ ദിവസവും ഒാേട്ടാ ഒാടിക്കാൻ എത്തിയിരുന്നത്. ദിനേന 800-1000 രൂപയോളം വരുമാനം ലഭിച്ചിരുന്ന കാലത്തുനിന്ന് 200-250 രൂപയിലേക്ക് ചുരുങ്ങിയത് ജീവിതത്തെ സാരമായി ബാധിെച്ചന്ന് രവി പറയുന്നു. കോവിഡ് കാലത്ത് ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതടക്കം േജാലികൾ ചെയ്താണ് പിടിച്ചുനിന്നത്. ആളുകൾ നിരത്തിലിറങ്ങുന്നത് കുറഞ്ഞതോടെ വരുമാനത്തിൽ ഗണ്യമായ കുറവാണുണ്ടായെതന്ന് രവി പറയുന്നു. ഇതിനെല്ലാം പുറമെയാണ് വാഹന പരിപാലന െചലവും ടാക്സുമെല്ലാം നൽകേണ്ടത്. രവിയെപ്പോലെ നൂറുകണക്കിന് ആളുകളാണ് ദിവസവും ടാക്സി ഡ്രൈവർമാരായി നഗരത്തിലെത്തുന്നത്.
2800 ഒാേട്ടാകളും പിന്നെ നുഴഞ്ഞുകയറ്റക്കാരും
നഗരത്തിൽ 117 സ്റ്റാൻഡുകളിലായി 2,800 ഓട്ടോറിക്ഷകൾക്കാണ് നഗരസഭ പരിധിയിൽ ഒാടാനാവശ്യമായ ടൗൺ പെർമിറ്റുള്ളത്. എന്നാൽ, പ്രതിദിനം 4000ഒാളം ഓട്ടോറിക്ഷകൾ പെർമിറ്റില്ലാതെ നഗരത്തിലോടുന്നതായി നഗരസഭ അധികൃതരും സമ്മതിക്കുന്നു. നഗരസഭയോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തുകളിൽനിന്ന് നഗരത്തിലെത്തി വാടകക്ക് ഒാടുന്ന വിരുതന്മാരാണ് ഇതിൽ ഭൂരിഭാഗവും. നഗര പെർമിറ്റിെൻറ ചെറിയ സ്റ്റിക്കറൊഴിച്ചാൽ ഇവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകൾക്ക് സ്റ്റാൻഡിൽ നിൽക്കാൻ അനുമതിയില്ലാത്തതുകൊണ്ടുതന്നെ ഇക്കൂട്ടർ നഗരത്തിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ഇവർക്കാവും കൂടുതൽ ഒാട്ടവും.
ഒാേട്ടാക്കാരെല്ലാം വില്ലന്മാരല്ല
സെയ്ത് നഗരത്തിൽ ഒാേട്ടാ ഒാടിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. മീറ്റർ ചാർജ് ഒഴികെ ആരിൽനിന്നും അധിക ചാർജ് വാങ്ങാറില്ലെന്ന് സെയ്ത് പറയുന്നു. ഒാേട്ടാ ഒാടിക്കുന്നതിനൊപ്പം ലഹരിക്കെതിരെ ബോധവത്കരണം നടത്തുന്നുമുണ്ട്. അപകടത്തിൽെപട്ടയാളുമായി കിലോമീറ്ററുകൾ ഒാടി രക്തം നൽകി മണിക്കൂറുകൾക്ക് ശേഷം കാലിക്കീശയുമായി വീട്ടിലേക്ക് പോയയാൾ മുതൽ രോഗികൾക്ക് സൗജന്യയാത്രയൊരുക്കുന്നവരും പാലിയേറ്റിവ് രംഗത്ത് സജീവമായവരുമടക്കം സെയ്തിെൻറ ഒാർമയിൽ നന്മയുള്ള എണ്ണമറ്റ ഒാേട്ടാക്കാരുടെ മുഖങ്ങൾ.
ടൗൺ െപർമിറ്റ് കരിഞ്ചന്തയിൽ വിൽക്കുന്നുവെന്ന് ആരോപണം ശക്തമാകുന്നതിനിടെ കൂടുതൽ ഒാേട്ടാറിക്ഷകൾക്ക് പെർമിറ്റ് അനുവദിക്കുന്നതടക്കം വിഷയങ്ങൾ നഗരസഭയുടെ പരിഗണനയിൽ തീർപ്പാകാതെ കിടക്കുകയാണ്. നിയമവിരുദ്ധമായി സമീപത്തെ പഞ്ചായത്തുകളിൽനിന്നുള്ള ഒാേട്ടാകൾക്ക് 40,000 മുതൽ 50,000 വരെ നിരക്കിൽ പെർമിറ്റ് മറിച്ചുവിൽക്കാൻ ഇടനിലക്കാരടക്കമുള്ളവർ ഒാേട്ടാറിക്ഷ തൊഴിലാളികൾക്കിടയിൽ ശക്തമാണെന്നും പരാതിയുയരുന്നു.
2018ൽ ടൗൺ പെർമിറ്റില്ലാതെ നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിെച്ചങ്കിലും പിന്നീട് ഇതും നിലച്ചു. നഗരസഭ പരിധിയിൽ പെർമിറ്റില്ലാതെ ഒാടുന്ന ഒാേട്ടാറിക്ഷകൾക്കെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച് ട്രാഫിക് പൊലീസുമായും വിവിധ യൂനിയനുകളുമായും ചർച്ച നടത്തിയിരുന്നുവെന്ന് നഗരസഭ അധികൃതർ ആവർത്തിക്കുേമ്പാഴും വിഷയത്തിൽ നടപടി എങ്ങുമെത്തിയില്ലെന്ന് രഹസ്യമായി സമ്മതിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.