പാലക്കാട്: ജില്ലയില്‍ വിവിധ സ്ഥലങ്ങളിലെ കടകളിലും വാണിജ്യസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ 1719 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍ പിടിച്ചെടുക്കുകയും 433 സ്ഥാപനങ്ങളില്‍ നിന്നായി 4,94,000 രൂപ പിഴ ഈടാക്കുകയും ചെയ്തതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപയോഗവും വില്‍പനയും തടയുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പെര്‍ഫോമന്‍സ് ഓഡിറ്റിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 26ന് ആണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.