പത്തിരിപ്പാല: വേനലിൽ മഴ ലഭിച്ചിട്ടും വെള്ളമില്ലാതെ നീർച്ചാലുകളായി ഭാരതപുഴ. മങ്കര കാളികാവ് റെയിൽവെ സ്റ്റേഷന് സമീപം പുഴ മെലിഞ്ഞുണങ്ങി. ഇതോടെ പ്രദേശത്തെ കാർഷിക പ്രവൃത്തികൾ പ്രതിസന്ധിയിലായതായി കർഷകർ പറയുന്നു. ഒരു കിലോമീറ്റർ അപ്പുറം റെയിൽവെ സ്റ്റേഷന് സമീപത്തെ കണ്ണംങ്കടവ് തടയണയിൽ ഷട്ടർ സ്ഥാപിക്കാത്തതാണ് വെള്ളം പൂർണമായും ഒഴുകി പോകാൻ കാരണം. വെള്ളം ഒഴുകി പോയതോടെ മേഖലയിൽ ജലക്ഷാമത്തിനും സാധ്യതയേറി. ഇവിടെയുള്ളവർ കുളിക്കാനും അലക്കാനുമായി ഭാരതപുഴയെയാണ് ആശ്രയിക്കുന്നത്. ഒരു മാസം കൂടി കഴിഞാൽ ജലക്ഷാമം ഏറെ രൂക്ഷമാകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.