കൊടുവായൂർ: മാലിന്യം നീക്കി ശുചീകരിച്ച ഓടകളിൽ തകർന്ന സ്ലാബ് പുനഃസ്ഥാപിച്ചില്ല. അപകടം വ്യാപകമായി. 13 ലക്ഷം വിനിയോഗിച്ച് കൊടുവായൂരിൽ ഓടകൾ ശുചീകരിക്കൽ ആരംഭി ച്ചെങ്കിലും തകർന്ന കോൺക്രീറ്റ് സ്ലാബുകൾക്കുപകരം പുതിയവ സ്ഥാപിക്കാത്തതാണ് അപകടങ്ങൾ വർധിച്ചത്. ആൽത്തറ മുതൽ കിഴക്കേത്തല വരെയും കൊടുവായൂർ ടൗൺ മുതൽ പഞ്ചായത്ത് ഓഫിസ് റോഡുമാണ് ഓടകളിലെ മാലിന്യം നീക്കിയത്. തകർന്ന സ്ലാബുകൾക്ക് പകരം പുതിയവ സ്ഥാപിക്കാത്തതിനാൽ നിരവധി വാഹന അപകടങ്ങൾ ഉണ്ടായിട്ടും പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റ പണികൾക്ക് തയാറാവാത്തതിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉണ്ടായി.
തുടർനടപടികൾ വൈകുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് ഇടപെട്ടത്. മാലിന്യം പുറത്തെടുക്കുന്ന സമയങ്ങളിൽ തകർന്ന സ്ലാബുകൾക്കു പകരം പുതിയ സ്ലാബുകൾ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പി.എൽ. ബിനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.