ഭരണത്തുടർച്ച നേടിയ എൽ.ഡി.എഫ് സർക്കാറിെൻറ ആദ്യ ബജറ്റിൽ പ്രതീക്ഷയോടെ
പാലക്കാട്. കഴിഞ്ഞ ഭരണകാലത്ത് വാഗ്ദാനം ചെയ്തിരുന്നവയടക്കം പദ്ധതികൾ പലതും നടപ്പാകാനുണ്ട്. ചില പദ്ധതികൾ പാതിവഴിയിലാണ്, ഇവ പൂർത്തീകരിക്കാൻ ഫണ്ട് അനുവദിക്കണം. പാലക്കാടിെൻറ കാർഷിക മേഖലയിലെ പ്രതിസന്ധികൾ ലഘൂകരിക്കാൻ കാര്യക്ഷമമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതുണ്ട്.
കൃഷിമേഖല കാത്തിരിക്കുന്ന പ്രധാന പദ്ധതികൾ
കാർഷിക മേഖലയിൽ സംഭരിക്കുന്ന ഉൽപന്നങ്ങളുടെ അടിസ്ഥാന വില കൃത്യമായി കർഷകരിലെത്തിക്കാൻ കാര്യക്ഷമമായ സംവിധാനം. നെല്ലും പച്ചക്കറിയും സംഭരിക്കുന്ന മുറക്ക് വില നൽകാൻ പ്രത്യേക ഫണ്ട് വേണം.
നെല്ല് സംഭരണം കാര്യക്ഷമമാക്കാൻ സഹകരണ മേഖലയെക്കൂടെ ഉൾപ്പെടുത്തി സംവിധാനം കിൻഫ്രയുടെ റൈസ് പാർക്ക്, കണ്ണമ്പ്രയിലെ റൈസ് മിൽ, കാവശേരി റൈസ് മിൽ എന്നീ പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം.
കാർഷികോൽപന്നങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നതിൽ അനന്തസാധ്യതകളാണുള്ളത്. കാർഷിക ജില്ലയായിട്ടും പാലക്കാട് വിരലിലെണ്ണാവുന്ന സംരംഭങ്ങൾ മാത്രമാണ് മേഖലയിലുള്ളത്. പുതിയ പദ്ധതികൾ ആവിഷ്കരിക്കണം.
വ്യവസായത്തിന് വേണം പുതുവഴികൾ
ജില്ല ഏറെ പ്രതീക്ഷയോടെ കേട്ട പദ്ധതിയാണ് കൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴി. ഇതിെൻറ സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ നടപടികൾ വേണം.
കഞ്ചിക്കോട് വ്യവസായ മേഖലയടക്കമുള്ളിടങ്ങളിൽ അടിസ്ഥാന വികസന സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കണം. ചെറുകിട ഉൽപാദന, വ്യാപാര മേഖലകളിൽ ജില്ലയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനാവണം. കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ കൃത്യമായി ഉപയോഗപ്പെടുത്തിയാൽ ബുദ്ധിമുട്ട് ഒരു പരിധി വരെ കുറക്കാനാകും. ഇതടക്കം ഉൽപാദനവും വിപണനവും സുഗമമാക്കുന്നതിന് പ്രത്യേക പദ്ധതികൾ വേണം.
കഞ്ചിക്കോട് വ്യവസായപാർക്കിന് കരുതൽ വേണം –കിഫ്
സമഗ്ര പുനരുജീവന പുനരധിവാസ പാക്കേജ്, ബാങ്ക് വായ്പ മൊറട്ടോറിയം, പലിശയിളവ്, അധിക പ്രവർത്തന മൂലധനം, തൊഴിലാളികൾക്ക് അടിയന്തര വാക്സിനേഷൻ, കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനു സമീപം ലോജിസ്റ്ററിക്ക് പാർക്ക് വ്യവസായ മേഖലയുമായി ബന്ധിപ്പിക്കുക, രാജ്യത്തെ എല്ലാ ഭാഗങ്ങളിലേക്കും അതിവേഗ ചരക്കുനീക്കത്തിനുള്ള സൗകര്യം, വ്യവസായ മേഖലയിലെ കെ.എസ്.ഇ.ബി നവീകരണം എന്നിവക്കുള്ള പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം (കിഫ്) പ്രതിനിധി കിരൺകുമാർ പറഞ്ഞു.
മറ്റുപ്രതീക്ഷകൾ
റോഡ്, പാലം തുടങ്ങിയ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ മുൻഗണനാടിസ്ഥാനത്തിൽ നടപ്പിലാക്കണം. ഇതിന് പ്രത്യേക നീക്കിയിരിപ്പു വേണം.
തോലനുർ, ചെർപ്പുളശ്ശേരി, മുതലമട ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഗവ. കോളജുകൾ ആരംഭിക്കണമെന്ന ആവശ്യം നടപ്പാകണം.
കരിമ്പ - കോങ്ങാട് കുടിവെള്ള പദ്ധതി, വാളയാർ ഡാം ശുദ്ധജല പദ്ധതിയടക്കം വിവിധ ശുദ്ധജല പദ്ധതികൾ നടപ്പാക്കാൻ നടപടി വേണം.
വിവിധ മണ്ഡലങ്ങളിലെ ആശുപത്രി നവീകരണം, ഫയർസ്റ്റേഷനുകൾ, മിനി സിവിൽ സ്റ്റേഷനുകൾ എന്നിങ്ങനെ ആവശ്യങ്ങൾ യാഥാർഥ്യമാക്കണം.
പറമ്പിക്കുളം പൂപ്പാറ കുരിയർ കുറ്റി ആദിവാസി കോളനികളിൽ ഭൂഗർഭകേബിൾ വഴി വൈദ്യുതി എത്തിക്കാൻ മുൻ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി യാഥാർഥ്യമാക്കണം. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ പാമ്പാം തോട്, വെള്ളത്തോട് പ്രദേശങ്ങളുടെ പുനരധിവാസ പദ്ധതിക്കായി തുക വകയിരുത്തണം.
ആയാർകുളം - റസ്റ്റ് ഹൗസ് സമാന്തര റോഡ് യാഥാർഥ്യമാക്കണം.
മുൻബജറ്റുകളിൽ പ്രഖ്യാപിച്ച് എങ്ങുമെത്താതെ പോയ ഗായത്രി പുഴ പാലം, റെയിൽവേ മേൽപ്പാലം, സീതാർകുണ്ട് മിനി ഡൈവേർഷൻ ജലസേചന പദ്ധതി, ചുള്ളിയാർ, മീങ്കര, പോത്തുണ്ടി ഡാമുകളിലെ കനാൽ നവീകരണം എന്നിവ യാഥാർഥ്യമാവണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.