അഗളി: അട്ടപ്പാടിയിൽ വനത്തിനുള്ളിലെ കഞ്ചാവ് ചെടികൾ കണ്ടെത്തി എക്സൈസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു.
പാടവയൽ വില്ലേജിൽ മുരുഗള ഊരിൽനിന്ന് രണ്ട് കിലോമീറ്റർ കിഴക്ക് മാറി മല്ലീശ്വരൻ മുടിയുടെ അടിവാരത്തുനിന്നാണ് 16 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. ചെടികൾക്ക് ഏകദേശം അഞ്ച് മാസം പ്രായവും 180 സെന്റി മീറ്റർ ഉയരവുമുണ്ട്. വനത്തിനുള്ളിൽ ആരോ പരിപാലിച്ച് വരുന്നവയാണ് ഇവ. കേസെടുത്ത് പ്രതിയെക്കുറിച്ച് അന്വേഷണം തുടങ്ങി. അസി. എക്സൈസ് ഇൻസ്പെക്ടർ ആർ. രജിത്തിന്റെ നേതൃത്വത്തിലെ സംഘത്തിൽ പ്രിവന്റീവ് ഓഫിസർ ബി.ജെ. ശ്രീജി, സി.ഇ.ഒമാരായ കെ. രങ്കൻ, ഇ. പ്രമോദ്, എം. ചന്ദ്രൻ, ആർ. പ്രദീപ്, എ.കെ. രജീഷ്, വനിത സി.ഇ.ഒ യു. അജിതമോൾ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.