പാലക്കാട്: തെരഞ്ഞെടുപ്പിന് ഒമ്പത് ദിവസം മാത്രം ശേഷിക്കെ ജില്ല പ്രചാരണ ചൂടിലേക്ക്. സ്ഥാനാർഥികളുടെ ജനസമ്പർക്ക പരിപാടികളും ഗൃഹസന്ദർശനവും കുടുംബയോഗങ്ങളുമായി പ്രചാരണ രംഗം സജീവമായി. കവലകളിലും റോേഡാരങ്ങളിലും പോസ്റ്ററുകളും ബോർഡുകളും തോരണങ്ങളും നിറഞ്ഞു.
യു.ഡി.എഫ്, ബി.ജെ.പി സംസ്ഥാന നേതാക്കളുടെ പര്യടനങ്ങൾക്ക് തുടക്കമായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരു ദിവസം മുഴുവൻ ജില്ലയിൽ വിവിധ േയാഗങ്ങളിൽ പെങ്കടുത്തു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഡിസംബർ രണ്ടിനും എ.െഎ.സി.സി. ജനറൽ സെക്രട്ടറി താരീഖ് അൻവർ മൂന്നിനും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അഞ്ചിനും ജില്ലയിലെത്തും. എൻ.ഡി.എ സ്ഥാനാർഥികളുടെ പ്രചാരണവും മുറുകി.
കേന്ദ്രമന്ത്രി വി. മുരളീധരനും കുമ്മനം രാജശേഖരനും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനും ജില്ലയിൽ പര്യടനം പൂർത്തിയാക്കി. അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ എൽ.ഡി.എഫ് പൂർണമായും ഒാൺലൈൻ പരിപാടികളിലാണ് കേന്ദ്രീകരിക്കുന്നത്.
അഞ്ചിന് മുഖ്യമന്ത്രി ഒാൺലൈൻ വഴി പ്രവർത്തകരെ അഭിസംബോധന ചെയ്യും. ബൂത്ത് കേന്ദ്രങ്ങളിലും വീടുകളിലും മുഖ്യമന്ത്രിയുടെ പ്രസംഗം വീക്ഷിക്കാൻ സംവിധാനമൊരുക്കും.
തുടർന്നുള്ള ദിവസങ്ങളിലും സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളടക്കം ഒാൺലൈനിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്യും.
കുടുംബയോഗങ്ങളിലും ജനസമ്പർക്ക പരിപാടികളിലും കേന്ദ്രീകരിച്ചിരുന്ന എൽ.ഡി.എഫ് സ്ഥാനാർഥികൾ ചൊവ്വാഴ്ച മുതൽ വാഹന പര്യടനം തുടങ്ങും.
നഗരസഭ സ്ഥാനാർഥികൾ ഗൃഹസന്ദർശനത്തിനുതന്നെയാണ് ഉൗന്നൽ നൽകുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കുടുംബയോഗങ്ങളിൽ അകലം പാലിച്ച് നൂറിൽ താഴെ ആളുകളെ മാത്രമേ പെങ്കടുപ്പിക്കുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.