വാളയാർ: ലോറിയിൽ കടത്താൻ ശ്രമിച്ച നാല് കിലോ കഞ്ചാവുമായി നാല് യുവാക്കൾ വാളയാർ അതിർത്തിയിൽ പിടിയിൽ. കണ്ണൂർ ചേലോറ സജിത്ത് (43), മുണ്ടേരി നൗഷാദ് (39), ചേലോറ അക്ഷയ് രാജ് (23), കൊല്ലം തലവൂർ സുഭാഷ് (36) എന്നിവരാണ് പിടിയിലായത്. വാഹന പരിശോധന സ്ക്വാഡും പാലക്കാട് എക്സൈസ് സർക്കിൾ ഓഫിസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആന്ധ്രയിൽനിന്ന് ഷമാം പഴവർഗങ്ങൾ കൊണ്ടുവന്ന ലോറിയിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത്. ഡ്രൈവർ കാബിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
സജിത്ത് ആണ് ലോറി ഓടിച്ചിരുന്നത്. മറ്റൊരു പ്രതിയായ സുഭാഷ് കൊല്ലം ജില്ലയിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വർഷങ്ങൾക്ക് മുമ്പ് നാടുവിട്ടുപോയ ഇയാൾ ആന്ധ്രയിലെ സന്യാസിമഠങ്ങളിൽ കാഷായ വേഷം ധരിച്ചു ഒളിവിൽ താമസിക്കുകയായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
സ്ക്വാഡ് ഇൻസ്പെക്ടർ കെ.എസ്. പ്രശോഭ്, സി.ഐ പി. അനിൽകുമാർ, പ്രിവൻറിവ് ഓഫിസർമാരായ എ. ജയപ്രകാശൻ, ആർ. വേണുകുമാർ, എസ്. മൻസൂർ അലി (ഗ്രേഡ് ), സി.ഇ.ഒമാരായ ബി. ഷൈബു, കെ. ജ്ഞാനകുമാർ, കെ. അഭിലാഷ്, അനിൽകുമാർ, എം. അഷറഫലി, എ. ബിജു, വിവേക്, നിഖിൽ, ഡ്രൈവർമാരായ ലൂക്കോസ്, കൃഷ്ണകുമാരൻ, സർക്കിൾ ഓഫിസിലെ പ്രിവൻറിവ് ഓഫിസർമാരായ എൻ. സന്തോഷ്, പി. സന്തോഷ് കുമാർ, സി.ഇ.ഒമാരായ രാമകൃഷ്ണൻ, അഹമ്മദ് കബീർ, ശശികുമാർ, ഫൈസൽ റഹ്മാൻ, രാധാകൃഷ്ണൻ, ഡ്രൈവർ മുരളി മോഹനൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.