ആലത്തൂർ: കാവശ്ശേരിയിൽ നോക്കുകൂലി ആവശ്യപ്പെട്ട് കടയുടമയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ 13 തൊഴിലാളികൾക്കെതിരെ പൊലീസ് കേസെടുത്തു. കഴനി ചുങ്കത്തെ ചുമട്ട് തൊഴിലാളികളായ ഷിജു, ദേവൻ, ലക്ഷ്മണൻ എന്നിവരും കണ്ടാലറിയുന്ന 10 പേർക്കെതിരെയുമാണ് കേസ്.
കഴനി ചുങ്കത്തെ ഹാർഡ്വെയർ സ്ഥാപനമുടമ ദീപക്കിെൻറ പരാതിയിലാണ് നടപടി. ബുധനാഴ്ചയാണ് ഇയാളെ തൊഴിലാളികൾ കൈയേറ്റം ചെയ്തത്. തലേദിവസം സാധനങ്ങൾ ഇറക്കാൻ വിളിച്ചെങ്കിലും സമയം െവെകീട്ട് അഞ്ച് കഴിഞ്ഞതിനാൽ വരാനാവില്ലെന്ന് തൊഴിലാളികൾ പറഞ്ഞെത്ര. തുടർന്ന് സ്ഥാപനമുടമതന്നെ സാധനം ഇറക്കി. പിറ്റേന്ന് തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ട് കൈയേറ്റം ചെയ്തെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.