ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ൾ

പഴകിയ ഭക്ഷണം പിടികൂടി; ലൈസൻസില്ലാത്ത ഹോട്ടൽ അടച്ചുപൂട്ടി

ചെർപ്പുളശ്ശേരി: നഗരസഭയുടെ ആരോഗ്യ വിഭാഗം ചെർപ്പുളശ്ശേരി ടൗണിൽ വ്യാഴാഴ്ച നടത്തിയ ഭക്ഷ്യപരിശോധനയിൽ നാല് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. കച്ചേരികുന്നിലെ അറഫ, ടൗണിലെ മിഥുല റെസിഡൻസി, റോളക്സ്, പാലക്കാടൻ ബേക്കറി എന്നീ ഹോട്ടലുകൾക്ക് പിഴ ചുമത്തി. ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ബംഗാളി ഹോട്ടൽ അടച്ചുപൂട്ടി.

വൃത്തിഹീനമായ സാഹചര്യവും പ്രവർത്തിക്കാൻ ലൈസൻസ് ഇല്ലാത്തതുമാണ് കാരണം. പരിശോധനകൾക്ക് ആരോഗ്യ വിഭാഗം ജീവനക്കാരായ നുജൂം, അനിൽ കുമാർ, സ്വപ്ന എന്നിവർ നേതൃത്വം നൽകി. പരിശോധനകൾ വരും ദിവസങ്ങളിൽ തുടരുമെന്ന് നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ അറിയിച്ചു.

Tags:    
News Summary - caught stale food; The unlicensed hotel was closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.