പാലക്കാട്: സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകളിൽ ജില്ലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു. പാലക്കാട് ഹേമാംബിക നഗറിലെ കേന്ദ്രീയ വിദ്യാലയത്തിൽ പത്താം തരത്തിൽ 157 പേർ പരീക്ഷയെഴുതി. മുഴുവൻ വിഷയങ്ങളിൽ ഒമ്പത് പേർക്ക് എ വൺ ലഭിച്ചു. പന്ത്രണ്ടാം ക്ലാസിൽ 95 പേർ പരീക്ഷയെഴുതി. മുഴുവൻ വിഷയത്തിൽ ഏഴ് പേർക്ക് എ വൺ ലഭിച്ചു.
മലമ്പുഴ ജവഹർ നവോദയ വിദ്യാലയത്തിൽ 78 പേർ പരീക്ഷയെഴുതി. മുഴുവൻ വിഷയങ്ങളിൽ നാല് പേർക്ക് എ വൺ ലഭിച്ചു. പന്ത്രണ്ടാം ക്ലാസിൽ 70 പേർ പരീക്ഷയെഴുതി. 12 പേർക്ക് മുഴുവൻ വിഷയത്തിലും എ വൺ ലഭിച്ചു. ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിൽ 135 പേർ പരീക്ഷയെഴുതി. മുഴുവൻ വിഷയങ്ങളിൽ ഏഴ് പേർക്ക് എ വൺ ലഭിച്ചു. പന്ത്രണ്ടാം ക്ലാസിൽ 131 പേർ പരീക്ഷയെഴുതി. 10 പേർക്ക് മുഴുവൻ വിഷയത്തിൽ എ വൺ ലഭിച്ചു. കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ 144 പേർ പരീക്ഷയെഴുതി.
മുഴുവൻ വിഷയങ്ങളിൽ 10 പേർക്ക് എ വൺ ലഭിച്ചു. പന്ത്രണ്ടാം ക്ലാസിൽ 108 പേർ പരീക്ഷയെഴുതി. മുഴുവൻ വിഷയത്തിൽ 26 പേർക്ക് എ വൺ ലഭിച്ചു. ജില്ലയിൽ സഹോദയ സ്കൂൾ കോംപ്ലക്സിലെ അംഗങ്ങളായ 75 സ്കൂളുകളിൽ പരീക്ഷയെഴുതിയ എല്ലാ കുട്ടികളും വിജയിച്ചു. നൂറ് ശതമാനം വിജയം നേടിയതിനൊപ്പം നൂറ്റിയമ്പതോളം വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡ് നേടി. പ്ലസ് ടു പരീക്ഷയിലും ജില്ലയിൽ സഹോദയ സ്കൂൾ കോംപ്ലക്സിൽ അംഗമായ എല്ലാ സ്കൂളുകളും നൂറു ശതമാനം വിജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.