കേന്ദ്രത്തിന്‍റേത് തൊഴിലുറപ്പ് പദ്ധതിയുടെ കഥകഴിക്കുന്ന നിലപാട് -കെ.കെ. ശൈലജ

ആലത്തൂർ: തൊഴിലുറപ്പ് പദ്ധതിയുടെ കഥകഴിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്‍റേതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ എം.എൽ.എ. കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളന ഭാഗമായി 'കേന്ദ്രസർക്കാർ നയവും തൊഴിലുറപ്പിന്‍റെ' ഭാവിയും വിഷയത്തിൽ ആലത്തൂരിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

വൻകിട മുതലാളിമാരെ പ്രീണിപ്പിച്ച് കോടികളുടെ കടം എഴുതിത്തള്ളുന്ന ബി.ജെ.പി സർക്കാർ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനും സാധാരണക്കാരുടെ കുടുംബത്തിലുണ്ടായ നേരിയ വെളിച്ചം തല്ലിക്കെടുത്താനുമാണ് ശ്രമിക്കുന്നതെന്നും ഷൈലജ പറഞ്ഞു. കെ.എസ്.കെ.ടി.യു വടക്കഞ്ചേരി ഏരിയ സെക്രട്ടറി എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറി എസ്. രാജേന്ദ്രൻ വിഷയാവതരണം നടത്തി. കെ.ഡി. പ്രസേനൻ എം.എൽ.എ, സംസ്ഥാന ജോയന്‍റ് സെക്രട്ടറി സി.ടി. കൃഷ്ണൻ, ജില്ല ജോയന്‍റ് സെക്രട്ടറിമാരായ വി. ചെന്താമരാക്ഷൻ, വി.കെ. ജയപ്രകാശ്, ടി.സി. കുഞ്ഞുമോൾ, വി. പൊന്നുക്കുട്ടൻ എന്നിവർ സംസാരിച്ചു. ആലത്തൂർ ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ സ്വാഗതവും കുഴൽമന്ദം ഏരിയ സെക്രട്ടറി കെ. സുന്ദരൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Center will break employment guarantee scheme: KK Shailaja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.