പാലക്കാട്: സ്വർണ വില ഉയരും പോലെ കുതിച്ചുയർന്ന് കോഴിവിലയും. പെരുന്നാളും വിഷുവും അടുത്തതോടെയാണ് ഈ വിലക്കയറ്റം. വില ഉയരുമ്പോഴും ലാഭം കൊയ്യുന്നത് ഇതര സംസ്ഥാന ലോബികളാണ്. മാർച്ച് ആദ്യവാരം സംസ്ഥാനത്തെ കോഴിവില കിലോക്ക് 100-105 രൂപയായിരുന്നത് 160 ലെത്തി നിൽക്കുമ്പോൾ ഇനിയും ഉയരുമെന്ന സ്ഥിതിയാണ്.
മൊത്തവിതരണ ശാലകളിൽ ഇതാണ് വിലയെങ്കിൽ ഗ്രാമീണ മേഖലകളിലെ ചെറുകിട സ്ഥാപനങ്ങളിൽ ഇതിലും കൂടുതലാണ് വിലയീടാക്കുന്നത്. സംസ്ഥാനത്ത് ബ്രോയിലർ കോഴി ഉത്പാദനം കുറഞ്ഞതും വില കൂടാൻ കാരണമായി. ഇതു മുതലെടുത്താണ് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കോഴി ലോബികൾ വില കുത്തനെ ഉയർത്തിയത്. കോഴി ഇറച്ചി വില 240-250 രൂപയും പോത്തിറച്ചിക്ക് 360-380 രൂപയും ആട്ടിറച്ചിക്ക് 780-800 രൂപയാണ് നിലവിലെ വിലയെങ്കിലും ഉയരാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.