അഞ്ചുവർഷം മണ്ഡലത്തിലുണ്ടായ വികസന ഇടപെടലുകൾ ചർച്ചയാക്കിയാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക. കർഷകത്തൊഴിലാളികളും ഇടത്തരം കർഷകരും ഭൂരിപക്ഷമുള്ള ജില്ലയിൽ സാമൂഹിക, ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചത് സർക്കാറിനോടുള്ള ജനങ്ങളുടെ വിശ്വാസം ഉയർത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. വിദ്യാഭ്യാസ മേഖലയിൽ പിന്നിലായിരുന്ന ജില്ലയെ ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതികൾ മിക്കതും ലക്ഷ്യം കണ്ടതായി കാണാം. കോവിഡ് കാലത്ത് ഉണ്ടായേക്കാമായിരുന്ന ഭക്ഷ്യക്ഷാമം സാമൂഹിക അടുക്കളകളിലൂടെയും ഭക്ഷ്യകിറ്റുകളിലൂടെയും പരിഹരിക്കാനായത് സർക്കാറിെൻറ നേട്ടമാണ്. പാലക്കാടിെൻറ സ്വപ്നമായ മെഡിക്കൽ കോളജ് യാഥാർഥ്യമാക്കിയതും ഒ.പിയടക്കം സംവിധാനങ്ങൾ പ്രവർത്തനമാരംഭിച്ചതും ഇൗ കാലത്താണ്.
സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായിക മേഖലയായ കഞ്ചിക്കോടിന് ഉണർവേകാനും പ്രവർത്തനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ തുടങ്ങി. പൊതുമേഖല സ്ഥാപനമായി മലബാർ സിമൻറ്സ് ലാഭത്തിലാക്കാനായതും സർക്കാറിെൻറ നേട്ടമാണ്. ചെറുകിട സംരംഭ, സ്റ്റാർട്ട് അപ് വ്യവസായ പദ്ധതികളും ജില്ലയിൽ ഇക്കാലയളവിൽ തുടങ്ങിയെന്ന് മാത്രമല്ല നേട്ടമുണ്ടാക്കാനുമായി. നെൽകർഷകർക്ക് റോയൽറ്റിയും നെല്ലിെൻറ താങ്ങുവില വർധിപ്പിച്ചതും കാർഷികമേഖലക്ക് ഒെട്ടാന്നുമല്ല സഹായകമായത്. റബറിെൻറ താങ്ങുവില വർധിപ്പിച്ചു. പച്ചക്കറികൃഷിക്കാരെ സംരക്ഷിക്കാൻ 16 ഇനം പച്ചക്കറികൾക്ക് താങ്ങുവില നൽകി. തരൂർ മണ്ഡലത്തിലും കഞ്ചിക്കോടും വ്യവസായ പാർക്ക് സ്ഥാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിരവധി കുടവെള്ള പദ്ധതികളാണ് നടപ്പിലാക്കിയത്.
രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിന്ന ചിറ്റൂർ മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിച്ചു. ജില്ലയിലെ റോഡുകളെല്ലാം ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് അവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകിയെങ്കിലും കേന്ദ്രസർക്കാർ പദ്ധതിയെ അട്ടിമറിക്കുകയായിരുന്നു. മുന്നണിതലത്തിൽ യോജിച്ച പ്രവർത്തനമാണുള്ളത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി ഉണ്ടായിരുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ എല്ലാം പരിഹരിച്ചു. മണ്ഡലാടിസ്ഥാനത്തിലുള്ള മാനിഫെസ്റ്റോയുമായാണ് ജനങ്ങളിലേക്ക് വോട്ടഭ്യർഥിച്ച് ഇറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.