അഗളി: അട്ടപ്പാടിയിലെ നായ്ക്കർപാടി ക്ഷേത്രം ചാലൂക്യരാജവംശത്തിെൻറ കാലത്തേതെന്ന് കണ്ടെത്തൽ. ക്ഷേത്ര പരിസരം ഉഴുതുമറിച്ചപ്പോൾ ലഭിച്ച ശിലാലിഖിതം സംബന്ധിച്ച് വിദഗ്ധ പഠനം നടത്തിയതോടെ ക്ഷേത്രത്തിന് ആയിരം വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തി. ചരിത്രകാരനും എപ്പി ഗ്രാഫിസ്റ്റുമായ പ്രഫ. സുബരായലു ആണ് നായ്ക്കർപാടിയിൽനിന്ന് കണ്ടെത്തിയ ശിലാലിഖിതം പരിഭാഷപ്പെടുത്തിയത്.
ചാലൂക്യരാജവംശ കാലത്ത് പത്തിനും പതിനൊന്നിനുമിടയിലെ നൂറ്റാണ്ട് കാലഘട്ടത്തിൽ അട്ടപ്പാടി വഴി വാണിജ്യ പാത പൊന്നാനി, കടപ്പുറത്തുവരെ ഉണ്ടായിരുന്നു. ഇവിടെനിന്ന് വിദേശരാജ്യങ്ങളിലേക്ക് ഇന്ദ്രനീലം, മുത്ത്, പവിഴം, വൈഡൂര്യം, കുങ്കുമം, ചന്ദനം, കർപ്പൂരം, കസ്തൂരി എന്നിവയും ആനയും കുതിരയും വരെ കയറ്റി അയച്ചിരുന്നു. അയ്യാവോളെ അഞ്ഞൂറ് വാണിക്കുകൾ എന്ന് അറിയപ്പെട്ടിരുന്ന വാണിജ്യ സംഘമാണ് ഈ വ്യാപാരത്തിന് നേതൃത്വം നൽകിയിരുന്നത്.
ഇവരാണ് നായ്ക്കർപാടിയിൽ ക്ഷേത്രം നിർമിക്കുകയും ശിലാഫലകം സ്ഥാപിക്കുകയും ചെയ്തതെന്നാണ് ഗവേഷകർ കണ്ടെത്തിയത്. വ്യാപാര സംഘത്തിെൻറ അട്ടപ്പാടി വഴിയുള്ള പാതയിൽ മുള്ളി, പട്ടണക്കൽ, നായ്ക്കർപാടി, താവളം, സൈലൻറ്വാലി എന്നിവിടങ്ങളിലാണ് വാണിജ്യ സംഘം സ്ഥാപിച്ച ശിലാ ലിഖിതങ്ങൾ കണ്ടെത്തിയത്.
ചരിത്ര ഗവേഷകരായ ഡോ. മണികണ്ഠൻ, പ്രഫ. പി.ജെ. ചെറിയാൻ, സാമൂഹിക പ്രവർത്തകനായ മാണി പറമ്പേട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് അട്ടപ്പാടിയുടെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന രേഖകൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.