ആലത്തൂർ: ജില്ല-താലൂക്ക് ഭരണകൂടങ്ങളോട് ആലോചിക്കാതെ ആലത്തൂർ പഞ്ചായത്ത് കണ്ടെയിൻമെൻറ് സോണാക്കിയതിൽ റവന്യൂവിഭാഗം പഞ്ചായത്തിനോടും
പൊലീസിനോടും വിശദീകരണം തേടി. മൂന്ന് ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് എസ്.എച്ച്.ഒ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരോട് ആലത്തൂർ തഹസിൽദാർ ശനിയാഴ്ച നോട്ടീസ് നൽകി.
രോഗബാധിതരുടെ എണ്ണം കൂടിയതോടെയാണ് പഞ്ചായത്തും പൊലീസും ചേർന്ന് കണ്ടെയിൻമെൻറ് സോണാക്കിയത്. കോവിഡിെൻറ കാര്യത്തിൽ ഡി.എം.ഒയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കലക്ടറാണ് നടപടി എടുക്കേണ്ടത്.
എന്നാൽ, ആലത്തൂരിൽ വ്യവസ്ഥ മറികടന്ന് പ്രവർത്തിച്ചുവെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.