പാലക്കാട്: സി.പി.എം-പൗരമുന്നണി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. പൗരമുന്നണി പ്രവർത്തകനും കണ്ണനൂരിലെ കുഴൽമന്ദം ബ്ലോക്ക് റൂറൽ െക്രഡിറ്റ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറുമായ എൻ. വിനേഷിനാണ് വെട്ടേറ്റത്.
വെള്ളിയാഴ്ച വൈകീട്ട് നാലിന് കണ്ണനൂരിലെ സൊസൈറ്റി കെട്ടിടത്തിന് മുന്നിൽ വെച്ചാണ് ഇരുവിഭാഗം പ്രവർത്തകർ ഏറ്റുമുട്ടിയത്.
കൈക്ക് വെട്ടേറ്റ എൻ. വിനേഷിനെ ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ സൊസൈറ്റിയുടെ ജനാലകൾ തകർന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണ വാഹനത്തിൽ സൊസൈറ്റിക്കെതിരെ അഴിമതി ആരോപിച്ച് അനൗൺസ്മെൻറ് നടത്തി എന്നരോപിച്ച് വ്യാഴാഴ്ച സി.പി.എം പ്രവർത്തകനായ രമേഷിനെ പൗരമുന്നണി പ്രവർത്തകരായായ റിനു, മുകേഷ്, വിനേഷ് എന്നിവർ ആക്രമിച്ചതായി കാണിച്ച് സി.പി.എം പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
മർദനമേറ്റ രമേഷ് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.