പാലക്കാട്: നഗരത്തിൽ കൊപ്പത്ത് മുപ്പതിലേറെ പോത്തുകളെ ദിവസങ്ങളോളം പട്ടിണിക്കിട്ട് ക്രൂരത. അഞ്ചു ദിവസമായി തീറ്റയും വെള്ളവും കിട്ടാതെ രണ്ടു പോത്തുകൾ ചത്തതോടെയാണ് വിവരം പുറംലോകമറിയുന്നത്.
സ്ഥലത്തിെൻറ ഉടമസ്ഥാവകാശത്തെ തുടർന്നുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസും പരിസരവാസികളും പറയുന്നത്. പോത്തുകളെ ഇവിടെ എത്തിച്ചയാൾ അഭിഭാഷകനാണെന്നാണ് വിവരം.
കോഴിക്കോട് സ്വദേശി ഗംഗരാജേന്ദ്രെൻറ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മൃഗങ്ങളെ പാർപ്പിച്ചത്. ഇവർ തമ്മിലുളള തർക്കത്തിെൻറ പേരിൽ മൃഗങ്ങളെ ഇറക്കിവിട്ടെന്നാണ് ഉടമസ്ഥർ ആരോപിക്കുന്നത്.
കൊല്ലം സ്വദേശിയും അഭിഭാഷകനുമായ സംഗീത് ലൂയിസ് എന്നയാളുമായി ഈ സ്ഥലത്തെ ചൊല്ലി കേസ് നിലനിൽക്കുന്നുണ്ട്. അനുവാദമില്ലാതെ വീടു നന്നാക്കിയതിന് പണം ചോദിച്ച് നിരന്തരം സംഗീത് ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തിയെന്നും ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സ്ഥലത്തിെൻറ ഉടമസ്ഥ പറയുന്നു.
അന്യായമായി തെൻറ സ്ഥലം സംഗീത് കൈക്കലാക്കാൻ ശ്രമിക്കുകയാണെന്ന് കാണിച്ച് സ്ഥലമുടമ പ്രവേശന വിലക്കും കോടതിയിൽനിന്ന് നേടിയിട്ടുണ്ട്.
ഇതേ തുടർന്നാണ് സംഗീത് ഇത്തരത്തിലൊരു കൃത്യം ചെയ്തതെന്നും ഉടമ പറയുന്നു.
മൃഗങ്ങളെ ഇറക്കിയ അന്നുതന്നെ പാലക്കാട് നോർത്ത് പൊലീസിൽ വിവരമറിയിച്ചിട്ടും ഗൗരവമായി എടുത്തില്ലെന്ന് പരിസരവാസികൾ പറഞ്ഞു.
സംഭവം വിവാദമായതോടെ, നഗരസഭ ജീവനക്കാരെത്തി പോത്തുകൾക്ക് തീറ്റയും വെള്ളവും നൽകി. മൃഗസംരക്ഷണ വകുപ്പ് പോത്തുകളെ ധോണിയിലുള്ള ഫാമിലേക്ക് മാറ്റി. സംഭവത്തിൽ പാലക്കാട് നോർത്ത് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.