മുതലമട: മീങ്കര, ചുള്ളിയാർ ഡാമുകളിലെ ചളി ഉടൻ നീക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.കർഷക നന്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ മുതലമടയിൽ നടത്തിയ കർഷക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളായി മുങ്ങിയ കുരിയാർകുറ്റി കാറപ്പാറ പദ്ധതി നടപ്പാക്കാനുള്ള റിപ്പോർട്ടിനായി ഏജൻസിയെ ഏൽപിച്ചതായും ഇതോടെ കുടിവെള്ളത്തിനും ജലസേചനത്തിനും ശാശ്വത പരിഹാരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ. ബാബു എം.എൽ.എ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് ബേബി സുധ, അംഗങ്ങളായ താജുദ്ദീൻ, നസീമ ഖമറുദ്ദീൻ, കർഷക നന്മ കൂട്ടായ്മ ചെയർമാൻ വിൻസെൻറ്, പി. സതീഷ്, എ. സാദിഖ്, പി.കെ. ഹനീഫ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.