ആലത്തൂർ: പൈപ്പ് ലൈൻ സ്ഥാപിക്കാനായി പൊളിച്ചിട്ട ആലത്തൂർ-കുത്തന്നൂർ റോഡിന്റെ വെങ്ങന്നൂർ ഭാഗത്ത് ഗതാഗതം ദുസ്സഹം. പൊടിശല്യം കാരണം ജനം പെറുതിമുട്ടുകയാണ്. ജൽജീവൻ പദ്ധതിയിലെ വെങ്ങന്നൂർ നെരങ്ങാംപാറയിലെ ടാങ്കിലേക്ക് പോത്തുണ്ടി ഡാം പമ്പിങ്ങ് സ്റ്റേഷനിൽനിന്ന് വെള്ളം എത്തിക്കാനുള്ള പ്രധാന പൈപ്പ് ലൈൻ സ്ഥാപിക്കാനാണ് റോഡിന്റെ വശത്തുകൂടി ചാലെടുത്തത്. പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായിവരുന്നു. ചാലെടുത്ത ഭാഗം മണ്ണിട്ട് നികത്തിയെങ്കിലും വേനലായത് കൊണ്ട് ഉണങ്ങിയ പൊടിപടലം പരിസരവാസികളെ അലസോരപ്പെടുത്തുന്നു.
റോഡിലൂടെ നിരന്തരം വാഹനങ്ങൾ പോകുന്നതിനാൽ പൊടിശല്യം കാരണം വീട്ടുകാർക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. വെള്ളം ടാങ്കിലേക്ക് എത്തിക്കുന്ന പൈപ്പ് സ്ഥാപിച്ച് കഴിഞ്ഞാൽ വിതരണം ചെയ്യാനുള്ള പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തി റോഡിന്റെ എതിർദിശയിൽ തുടങ്ങും.റോഡിന്റെ രണ്ടു ഭാഗത്തേയും പ്രവൃത്തി കഴിഞ്ഞ ശേഷമായിരിക്കും റോഡ് നന്നാക്കുന്ന പണി തുടങ്ങുക. അതുവരെ ഇപ്പോഴത്തെ സാഹചര്യം നിലനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.