പാലക്കാട്: ജില്ലയിൽ കല്ലടിക്കോട്, കൊടുവായൂര്‍, പെരുമാട്ടി ഭാഗങ്ങള്‍ ഡെങ്കി അതി തീവ്ര മേഖലകൾ( ഹൈ റിസ്ക് ഏരിയ). ഈ സ്ഥലങ്ങളിലെല്ലാം ഡെങ്കി കൊതുകുകളുടെ സാന്ദ്രത അതിതീവ്ര അനുപാതത്തേക്കാൾ നാലുമടങ്ങ് കൂടുതലാണെന്നാണ് ആരോഗ്യവകുപ്പ് നിഗമനം.
നൂറ് വീടുകളില്‍ പരിശോധന നടത്തുമ്പോള്‍ 10 വീടുകളില്‍ ഈഡിസ് കൊതുകുകളുടേയും ലാര്വകളുടേയും സാന്നിധ്യം കണ്ടെത്തിയാല്‍ അതിതീവ്ര മേഖലയായി കണക്കാക്കും. ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മിക്കയിടങ്ങളിലും 10ന് ഏറെ മുകളിലാണ് ഈ നിരക്ക്. ഇടവിട്ട് മഴപെയ്യുന്നതും അനുകൂല അന്തരീക്ഷ താപനിലയുമെത്തിയതോടെ ഡെങ്കികൊതുകള് പെരുകുകയാണ്.
അലനല്ലൂര്‍ തച്ചനാട്ടുകര, കല്ലടിക്കോട്, അയ്ലൂര്‍, നാഗലശ്ശേരി, തിരുവേഗപ്പുറ, പെരുവെമ്പ്, ആനക്കര, കരിമ്പ, കുമരംപുത്തൂര്‍, കുത്തന്നൂര്‍, മണ്ണാര്‍ക്കാട്, കല്ലടിക്കോട്, നന്നിയോട്, പെരുമാട്ടി, തൃത്താല, തേങ്കുറുശ്ശി, കപ്പൂര്‍, കല്ലടിക്കോട്, മരുതറോഡ്, കുമരംപുത്തൂര്‍, ചിറ്റൂര്‍, കാഞ്ഞിരപ്പുഴ തെങ്കര, അകത്തേത്തറ കടമ്പഴിപ്പുറം, പുതുശ്ശേരി, കണ്ണാടി, കണ്ണമ്പ്ര, മാത്തൂര്‍, കുഴല്‍മന്ദം, പുതുപ്പരിയാരം, പല്ലശ്ശന, പുതുനഗരം, മങ്കര, പഴമ്പാലക്കോട്, മുണ്ടൂര്‍, കുത്തനൂര്‍, പുതുശ്ശേരി, കൊടുവായൂര്‍, ചെര്‍പ്പുളശ്ശേരി, മണ്ണൂര്‍, വാണിയംകുളം, അമ്പലപ്പാറ ഭാഗങ്ങളിലാണ് നിലവില്‍ ഡെങ്കി കേസുകള്‍ സ്ഥിരീകരിച്ചത്. ജില്ലയില്‍ സ്ഥിരീകരിക്കപ്പെട്ട കേസുകളില്‍ ടൈപ്പ് രണ്ട്, മൂന്ന് വൈറസുകളാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.