പാലക്കാട്: കെ.എസ്.ആർ.ടി.സി പാലക്കാട് ബസ് ടെർമിനൽ പ്രവർത്തനം തുടങ്ങിയിട്ടും ബൈപാസ് റോഡ് കൈയടക്കി കെ.എസ്.ആർ.സി. പുതിയ ബസ് സ്റ്റാൻഡിന്റെ നിർമാണസമയത്താണ് സമീപത്തെ ബൈപാസിൽ ബസുകൾ നിർത്തിയിടാനും യാത്രക്കാരെ കയറ്റാനും അനുമതി കൊടുത്തത്. എന്നാൽ, സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തിട്ടും ബസുകൾ ബൈപാസിൽ നിർത്തിയിടുകയാണ്. കർണാടക ട്രാൻസ്പോർട്ട് കോഓപറേഷൻ ബസുകളും ഇവിടെ നിർത്തിയിടുന്നുണ്ട്.
യാക്കര ഡി.പി.ഒ റോഡിൽനിന്ന് ബൈപാസിലൂടെ മേലാമുറി ഭാഗത്തേക്കും തിരികെയും പോകാൻ ഏറെ സൗകര്യമാണ്. ഇവിടെ ബസുകൾ നിർത്തിയിടുന്നതോടെ മറ്റു വാഹനങ്ങൾക്ക് പോകാൻ കഴിയുന്നില്ല. മാത്രമല്ല, ബൈപാസിൽ പലയിടത്തും റോഡ് രണ്ടു തട്ടിലാണ്. ഇതിൽ തട്ടി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ചെറു വാഹനങ്ങൾ അപകടത്തിലാവുന്നത് പതിവായി. ജലസേചന കനാലിന് മുകളിൽ കോൺക്രീറ്റ് സ്ലാബിട്ടാണ് റോഡ് നിർമിച്ചിട്ടുള്ളത്. കോൺക്രീറ്റ് സ്ലാബും റോഡും തമ്മിലെ ഉയരവ്യത്യാസമാണ് അപകടത്തിന് കാരണം. ടാറിങ് നടത്തി ഇത് പരിഹരിക്കാമെങ്കിലും അധികൃതർ തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.