പാലക്കാട്: മഹല്ല് സംവിധാനങ്ങളെ കക്ഷിരാഷ്ടീയത്തിലേക്ക് വലിച്ചിഴക്കരുതെന്ന് കേരള മുസ്ലിം ജമാഅത്ത് മഹല്ല് സാരഥി സംഗമം അഭിപ്രായപ്പെട്ടു. സാമൂഹിക നവോത്ഥാന കേന്ദ്രങ്ങളായ മഹല്ല് ജമാഅത്തുകള്‍ സാമൂഹിക ഐക്യം നിലനിര്‍ത്താന്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ല പ്രസിഡന്റ് കെ.പി. മുഹമ്മദ് മുസ്ലിയാര് കൊമ്പം ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി മാരായമംഗലം അബ്ദുറഹ്മാന് ഫൈസി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് എന്‍.കെ. സിറാജുദ്ദീന് ഫൈസി വല്ലപ്പുഴ ആമുഖ പ്രഭാഷണം നടത്തി.
വിവിധ പഠന സെഷനുകള്‍ക്ക് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഭാരവാഹികളായ വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുഹമ്മദലി സഖാഫി വള്ളിയാട് എന്നിവർ നേതൃത്വം നല്കി. കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറല്‍ സെക്രട്ടറി ഷൗക്കത്ത് ഹാജി കാരാകുര്‍ശ്ശി, കെ. ഉമര്‍ മദനി വിളയൂര്‍, സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, പി.പി. മുഹമ്മദ് കുട്ടി, ഉമര്‍ ഓങ്ങല്ലൂര്‍, കെ.എസ്. തങ്ങള്‍ പഴമ്പാലക്കോട്, ഖാലിദ് ഫൈസി പാലക്കാട്.
ഹംസക്കുട്ടി ബാഖവി കരിമ്പ, അബൂബക്കര്‍ അവണക്കുന്ന്, സിദ്ദീഖ് ഫൈസി വാക്കട, നൂര്‍ മുഹമ്മദ് ഹാജി, ഷുഹൈബ് മുസ്ലിയാര് പാലക്കാട്, ഉണ്ണീന്‍കുട്ടി സഖാഫി, അബൂബക്കര്‍ ബാഖവി, അലിയാര് അമ്പലപ്പാറ, സൈദുപ്പ ഹാജി, യാസീന്‍ തങ്ങള്‍ കല്ലടിക്കോട്, സിദ്ദീഖ് ഹാജി തില്ലങ്കാട്, അശ്റഫ് മമ്പാട്, ഹസ്സന് സഖാഫി, എം.എ. നാസര്‍ സഖാഫി പള്ളിക്കുന്ന്, കബീര്‍ വെണ്ണക്കര, ബഷീര്‍ സഖാഫി വണ്ടിത്താവളം, നാസര്‍ ഹാജി കല്‍മണ്ഡപം, യൂസഫ് സഖാഫി വിളയൂര്‍, ഇബ്രാഹീം അല്‍ഹസനി മാത്തൂര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.