പാലക്കാട്: ജില്ലയില്‍ റീസര്‍വേ പൂര്‍ത്തിയാകാനുള്ള 41 വില്ലേജുകളില്‍ നാല് എണ്ണത്തിന്റെ റീസര്‍വേ ഡ്രോണ്‍ മുഖേന തിങ്കളാഴ്ച തൃത്താലയില്‍ ആരംഭിക്കും. ജനുവരി 17 ,18 തീയതികളില്‍ തൃത്താല വില്ലേജിലും, ഫെബ്രുവരി 2, 3 തീയതികളില്‍ തിരുമിറ്റക്കോട് 1, ഫെബ്രുവരി 21, 22 തീയതികളില്‍ പട്ടിത്തറ, മാര്‍ച്ച് 10, 11 തീയതികളില്‍ തിരുമിറ്റക്കോട് 2 എന്നിവിടങ്ങളിലാണ് ഡ്രോണ്‍ റീസര്‍വേ നടക്കുക. ജില്ലയില്‍ ആകെ 157 വില്ലേജുകളാണുള്ളത്. ഇതില്‍ മൂന്നെണ്ണം (പാലക്കാട് 1, യാക്കര, പാലക്കാട് 3) ഇ.ടി.എസ് മെഷിന് ഉപയോഗിച്ച് റീസര്‍വേ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ബാക്കി 113 വിലേജുകളുടെ റീ സര്‍വ്വെ പരമ്പരാഗതരീതിയില്‍ നിര്‍വഹിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ബാക്കിയുള്ള 41ല്‍ നാലെണ്ണത്തിന്റെ റീസർവേയാണ് ഡ്രോണ്‍ മുഖേന തുടക്കമിടുന്നത്. ഡ്രോണ്‍ ഉപയോഗിച്ച് സർവേ ചെയ്യുന്നതിന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് സ്വാമിത്വ. പദ്ധതിയുടെ ചെലവ് റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റിവ് വഹിക്കും. ജില്ലതലത്തില്‍ ജില്ല കലക്ടര്‍ ചെയര്‍പേഴ്സനായി ഏഴ് അംഗങ്ങളുള്‍ക്കൊള്ളുന്ന ജില്ലതല നിര്‍വഹണ കമ്മിറ്റിക്കായിരിക്കും അതത് ജില്ലയിലെ ഡിജിറ്റല്‍ സർവേയുടെ മേല്‍നോട്ട ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.