വാളയാറിൽ വീണ്ടും മയക്കുമരുന്ന്​ വേട്ട; തൃശൂർ സ്വദേശി പിടിയിൽ

പാ​ല​ക്കാ​ട്: കോ​യ​മ്പ​ത്തൂ​ർ-​പാ​ല​ക്കാ​ട്‌ ഹൈ​വേ​യി​ൽ എ​ക്​​സൈ​സ്​ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ 100 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി തൃ​ശൂ​ർ സ്വ​ദേ​ശി​യെ അ​റ​സ്​​റ്റ്​ ചെ​യ്തു.

തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി എം. ​ഷി​ഫാ​സാ​ണ്​​ (26) പി​ടി​യി​ലാ​യ​ത്. പാ​ല​ക്കാ​ട് എ.​ഇ.​സി സ്‌​ക്വാ​ഡും എ​ക്‌​സൈ​സ് റേ​ഞ്ച് അ​ധി​കൃ​ത​രും സം​യു​ക്​​ത​മാ​യി വാ​ള​യാ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന്​ എ​റ​ണാ​കു​ള​േ​ത്ത​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ൽ​നി​ന്ന്​​ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി​യ​ത്.

അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ 1.5 കോ​ടി​യോ​ളം രൂ​പ വി​ല മ​തി​ക്കും. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്കാ​ണ് ഷി​ഫാ​സ്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. കൊ​ച്ചി​യി​ലെ നി​ശാ​പാ​ർ​ട്ടി​ക​ളി​ലും ഡി.​ജെ. പാ​ർ​ട്ടി​ക​ളി​ലും വി​ത​ര​ണ​ത്തി​നാ​ണ്​ ഇ​തെ​ന്ന്​ ​ഷി​ഫാ​സ്​ മൊ​ഴി ന​ൽ​കി. മൂ​ന്നു ദി​വ​സ​ത്തി​നി​ട​യി​ൽ പി​ടി​കൂ​ടു​ന്ന ര​ണ്ടാ​മ​ത്തെ എം.​ഡി.​എം.​എ കേ​സാ​ണി​ത്. മു​മ്പും പ്ര​തി ഇ​ത്ത​ര​ത്തി​ൽ വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന്, ക​ഞ്ചാ​വ്, മ​റ്റ്​ ല​ഹ​രി വ​സ്തു​ക്ക​ൾ എ​ന്നി​വ ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന മ​യ​ക്കു​മ​രു​ന്ന്​

യു​വാ​ക്ക​ൾ​ക്കി​ട​യി​ലെ ന്യൂ​ജ​ൻ മ​യ​ക്കു​മ​രു​ന്നാ​ണ് എം.​ഡി.​എം.​എ. വ​ള​രെ കു​റ​ച്ച്​ അ​ള​വി​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ പോ​ലും കൂ​ടു​ത​ൽ സ​മ​യം ഉ​ന്മാ​ദാ​വ​സ്ഥ​യി​ൽ എ​ത്തും. ഇ​ത്ത​ര​ത്തി​ൽ രാ​സ-​മ​യ​ക്കു​മ​രു​ന്നു​ക​ൾ തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ച്ചാ​ൽ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക​ും. പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ മാ​ന​സി​ക രോ​ഗി​ക​ളാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. സ്ഥി​ര​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ക​ഞ്ചാ​വ്, ഹാ​ഷി​ഷ് ഓ​യി​ൽ പോ​ലു​ള്ള​വ​യി​ൽ നി​ന്ന്​ ഇ​ത്ത​രം ന്യൂ​ജ​ൻ മ​യ​ക്കു​മ​രു​ന്നു​ക​ളി​ലേ​ക്ക്​ മാ​റു​ന്ന പ്ര​വ​ണ​ത​യു​ണ്ടെ​ന്ന്​ എ​ക്‌​സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - Drug bust in Valayar again; Thrissur native arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.