വടക്കഞ്ചേരി: മേഖലയിലെ ലഹരി ഉപയോഗത്തിൽ ജാഗ്രതയുമായി പൊലീസ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളില്‍ 64 കേസുകളാണ് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് എസ്.ഐ ജീഷ്മോൻ വര്‍ഗീസ് പറഞ്ഞു.
വടക്കഞ്ചേരി തേനിടുക്കിനടുത്ത് ഐ.എച്ച്.ആര്.ഡി കമ്പ്യൂട്ടർ കോളജിന് പിറകിലെ പറമ്പുകള്‍, ഇവിടുത്തെ ഇടറോഡുകള്‍, ബസ് സ്റ്റാൻഡ്, ടൗണിലെ ഒഴിഞ്ഞ കെട്ടിടങ്ങള്‍, ദേശീയപാത സര്‍വിസ് റോഡിലെ അടിപ്പാതകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് വിൽപനയും ഉപഭോഗവും നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ ലഹരി സംഘങ്ങള്‍ കൂടുതല്‍ സജീവമാകുമെന്നാണ് ആശങ്ക.
ലഹരി വില്പനയും ഉപയോഗവും തടയാനും സുരക്ഷ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനുമായി വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് സുരക്ഷ കൂട്ടായ്മ രൂപവത്കരിക്കുമെന്നും എസ്.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.