ആലത്തൂർ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട വയോധികൻ ദുരിതത്തിൽ. മേലാർകോട് കൂളമൂച്ചി സഹദേവനാണ് (60) ദുരിതമനുഭവിക്കുന്നത്. നാട്ടുകാർ നിർമിച്ചുനൽകിയ ഷെഡിലാണ് ഇദ്ദേഹത്തെ താമസിപ്പിച്ചിരിക്കുന്നത്.
കിടക്കുന്ന അവസ്ഥയിൽ തന്നെ പ്രാഥമിക കൃത്യം നിർവഹിക്കേണ്ട സ്ഥിതിയിലാണുള്ളത്. സ്വന്തമായി വീടില്ലാത്ത സഹദേവൻ കടത്തിണ്ണയിലും മറ്റുമാണ് കഴിഞ്ഞിരുന്നത്.
കഴിഞ്ഞദിവസം കാലിന് പരിക്കേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലുമായി. ദിവസങ്ങളോളം നെന്മാറയിലെ കടത്തിണ്ണയിലായിരുന്നു കിടപ്പ്. ഇത് ബുദ്ധിമുട്ടായതോടെ മേലാർകോട് പഞ്ചായത്തംഗം കെ.വി. പ്രഭാകരെൻറ നേതൃത്വത്തിൽ നാട്ടുകാരായ മൂന്നു പേരും ചേർന്ന് സഹദേവനെ നെന്മാറയിൽ നിന്ന് ആംബുലൻസിൽ മേലാർകോട് കൂളമൂച്ചിയിലെത്തിച്ചു.
അവിടെ റേഷൻകടയുടെ സമീപത്ത് കിടത്തി. ഇതിനിടെ സഹദേവനെ കൊണ്ടു വന്ന ആംബുലൻസ് ഡ്രൈവർക്ക് കോവിഡ് പോസിറ്റിവായി.
ഇതോടെ പഞ്ചായത്തംഗവും സഹായികളായ മൂന്നു പേരും നിരീക്ഷണത്തിൽ പോയി. സഹദേവനെ നിരീക്ഷണത്തിലാക്കാൻ കൂളമൂച്ചിയിൽ ഷെഡ് നിർമിച്ച് അവിടേക്ക് മാറ്റി.
പഞ്ചായത്തിൽ നിന്ന് കട്ടിലും എത്തിച്ചു കൊടുത്തു. സഹദേവന് ഭക്ഷണം നൽകാൻ സമീപവാസികൾ തയ്യാറാകുന്നുണ്ടെങ്കിലും ശുചിമുറിയിലേക്ക് എത്തിക്കാൻ സഹായികളായി ആരുമില്ല. സഹദേവനെ കോവിഡ് പരിശോധനക്കും വിധേയമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.