മണ്ണാർക്കാട്: തെരഞ്ഞെടുപ്പ് ജോലി നിയമന ഉത്തരവ് അധ്യാപകരെയും ജീവനക്കാരെയും ദ്രോഹിക്കുന്നതാണെന്നും മാനദണ്ഡങ്ങൾക്കനുസൃതമായി പുനഃക്രമീകരിക്കണമെന്നും കെ.എസ്.ടി.യു ജില്ല നേതൃയോഗം.
തെരഞ്ഞെടുപ്പ് കമീഷെൻറ മാനദണ്ഡങ്ങൾ പ്രകാരം നിയമന ഉത്തരവ് പുനഃക്രമീകരിച്ച് അപാകതകൾ പരിഹരിക്കണമെന്ന് കെ.എസ്.ടി.യു ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ടി.എ. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ല വൈസ് പ്രസിഡൻറ് സി.എച്ച്. സുൽഫിക്കറലി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ, വൈസ് പ്രസിഡൻറ് ഹമീദ് കൊമ്പത്ത്, ജില്ല ജനറൽ സെക്രട്ടറി നാസർ തേളത്ത്, മുഹമ്മദലി കല്ലിങ്ങൽ, പി. അബ്ദുൽ നാസർ, സലീം നാലകത്ത്, ടി. സത്താർ, പി. സുൽഫിക്കറലി, സി.കെ. ഷമീർ ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.