ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ഇ​ല​ക്ട്രോ ഫി​സി​യോ​ള​ജി ലാ​ബ് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പാ​ല​ക്കാ​ട് ജില്ല ആശുപത്രിയില്‍ ഇലക്ട്രോ ഫിസിയോളജി ലാബ് ഉദ്ഘാടനം ചെയ്തു

പാ​ല​ക്കാ​ട്: ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ഇ​ല​ക്ട്രോ ഫി​സി​യോ​ള​ജി ലാ​ബ് ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​ബി​നു​മോ​ള്‍ നി​ര്‍വ​ഹി​ച്ചു. ഇ.​ഇ.​ജി, വി​ഡി​യോ ഇ.​ഇ.​ജി, ന​ര്‍വ് ക​ണ്ട​ക്​​ഷ​ന്‍ സ്റ്റ​ഡി, ഇ.​എം.​ജി, വി.​ഇ.​പി പ​രി​ശോ​ധ​ന​ക​ള്‍ ഈ ​മെ​ഷീ​നി​ലൂ​ടെ ന​ട​ത്താം. അ​പ​സ്മാ​രം മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍, ഞ​ര​മ്പ്, മ​സി​ല്‍ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍ക്കു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ എ​ന്നി​വ​യും കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കും.

ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ​ള​ജി​സ്റ്റ്, ന്യൂ​റോ ടെ​ക്‌​നീ​ഷ്യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ക. ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ സെ​ല്‍വ​രാ​ജ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹെ​ല്‍ത്ത് സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ൻ ഷാ​ബി​റ, ജി​ല്ല ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​ദേ​വി, ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​ജ​ലി​സാ ബീ​വി, ആ​ര്‍.​എം.​ഒ ഡോ. ​ഷൈ​ജ, ഡോ​ക്ട​ര്‍മാ​ര്‍, മ​റ്റ് സ്റ്റാ​ഫ്​ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Electrophysiology Lab at Palakkad District Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.