അഗളി: അട്ടപ്പാടി ഷോളയൂരിൽ വനം വകുപ്പ് മയക്കുവെടിവെച്ച് പിടിച്ച് ചികിത്സ നൽകിയ ആന അഞ്ച് കിലോമീറ്ററോളം നടന്ന് ബൊമ്മൻമുടി വനമേഖലയിൽ എത്തി. നാവിനും കീഴ്ത്താടിക്കും മാരകമായി മുറിവേറ്റിട്ടുള്ളതിനാൽ ആനക്ക് ഭക്ഷണം ഏറെ ശ്രമകരമായി വളരെ കുറച്ചുമാത്രമാണ് ഇറക്കാൻ സാധിക്കുന്നത്.
പല്ലുകൾ പൂർണമായും തകർന്ന നിലയിലാണ്. തെക്കേ കടമ്പാറ കുത്തനടി ഭാഗത്തുവെച്ചാണ് വനം വകുപ്പ് മയക്കുവെടി വെച്ച ശേഷം കഴിഞ്ഞ ദിവസം ആനക്ക് ചികിത്സ നൽകിയത്.
അവശനിലയിലാണ് ഉള്ളതെങ്കിലും നിലയുറപ്പിക്കാതെ അഞ്ച് കിലോമീറ്ററോളം നടന്ന് തിങ്കളാഴ്ച പുലർച്ച ഷോളയൂർ ബൊമ്മൻമുടിയിൽ എത്തുകയായിരുന്നു. ബൊമ്മൻമുടിയിലേക്ക് നടക്കുന്ന വഴിയിലും ആന വീടുകൾക്ക് നേരെയുള്ള ആക്രമണം നടത്തി.
ചാവടിയൂരിനടുത്തുള്ള വഴിക്കരപ്പള്ളത്ത് കാളി-പൊന്നുസ്വാമി ദമ്പതികളുടെ വീടിനോട് ചേർന്നുള്ള ചായ്പ്പാണ് ആന പൊളിച്ചത്. ആന സ്ക്വാഡ് സ്ഥലത്തെത്തി ആനയെ തുരത്തുകയായിരുന്നു. തിങ്കളാഴ്ച പുലർച്ച 1.30ഓടെയാണ് വീടിനുനേരെ ആനയുടെ ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.