മ​ങ്ക​ര കൂ​ട്ടു പാ​ത​യി​ലെ ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം

ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ‘അ​ടി​യ​ന്ത​ര ചി​കി​ത്സ’; മ​ങ്ക​ര ഉ​പ​കേ​ന്ദ്രം ന​വീ​ക​രി​ക്കാ​ൻ ന​ട​പ​ടി

പ​ത്തി​രി​പ്പാ​ല: മ​ഴ​യി​ൽ ത​ക​ർ​ന്ന മ​ങ്ക​ര കൂ​ട്ടു​പാ​ത​യി​ലെ ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം പു​തു​ക്കി നി​ർ​മി​ക്കാ​ൻ ന​ട​പ​ടി. ഇ​തി​നാ​യി വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി 35 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​എ​ൻ. ഗോ​കു​ൽ​ദാ​സ് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.

അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ത​ക​ർ​ച്ച ഭീ​ഷ​ണി​യി​ലാ​യി​രു​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​രു​ക​ൾ ഈ ​മ​ഴ​ക്കാ​ല​ത്ത്​ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​രു​ന്നു. ഉ​പ​കേ​ന്ദ്ര​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തി​നാ​ൽ നി​ര​വ​ധി വീ​ട്ട​മ്മാ​ർ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. നി​ല​വി​ൽ കു​ട്ടി​ക​ൾ​ക്ക് കു​ത്തി​വെ​പ്പി​ന​ട​ക്കം വെ​ള്ള റോ​ഡി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ പ്ര​വൃ​ത്തി തു​ട​ങ്ങാ​നാ​കു​മെ​ന്ന്​ പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.  

Tags:    
News Summary - 'Emergency treatment' for health centres; Steps taken to upgrade Mankara sub-centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.