എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്ക് വി​ശി​ഷ്ടാം​ഗ​ത്വം സ​മ​ര്‍പ്പി​ക്കു​ന്നു

എം.​ടി​ക്ക് വി​ശി​ഷ്ട അം​ഗ​ത്വം

കു​മ​ര​നെ​ല്ലൂ​ർ: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്ക് വി​ശി​ഷ്ടാം​ഗ​ത്വം സ​മ​ർ​പ്പി​ച്ച് കു​മ​ര​നെ​ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ന്‍ഡ​റി സ്കൂ​ൾ അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ അം​ഗ​ത്വ കാ​മ്പ​യി​ന്​ തു​ട​ക്ക​മാ​യി. എം.​ടി വി​ദ്യാ​ല​യ​ത്തി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ്. തു​ഞ്ച​ൻ​പ​റ​മ്പി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ പാ​റ​യി​ൽ രാ​ജീ​വ് അം​ഗ​ത്വം കൈ​മാ​റി.

ച​ട​ങ്ങി​ൽ ക​വി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​മ​ര​നെ​ല്ലൂ​ർ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ജ​ഹ്ന​വി എ​സ്. അ​ശോ​ക് 600ൽ​പ​രം റൂ​ബി​ക്സ് ക്യൂ​ബു​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ എം.​ടി​യു​ടെ ചി​ത്രം അ​ദ്ദേ​ഹ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റാ​ണി അ​ര​വി​ന്ദ​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക സി.​കെ. സു​നി​ത, ജി​കാ​പ് സെ​ക്ര​ട്ട​റി വി.​എ. ല​ത്തീ​ഫ്, സ്മ​ര​ണി​ക മു​ഖ്യ പ​ത്രാ​ധി​പ​ർ പി.​വി. നാ​രാ​യ​ണ​ൻ, അ​ലി കു​മ​ര​നെ​ല്ലൂ​ർ, ടി. ​രാ​മ​ച​ന്ദ്ര​ൻ, കെ. ​വേ​ണു​ഗോ​വി​ന്ദ​ൻ, കെ. ​നാ​രാ​യ​ണ​ൻ കു​ട്ടി, വി.​കെ. ര​മേ​ഷ്, എ​സ്.​വി. ശു​ഭ​ശ്രീ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Excellent membership for M.T. Vasudevan nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.