പാലക്കാട്: വ്യാജ കള്ള് നിർമാണ വിവാദത്തിൽ നഷ്ടമായ പ്രതിഛായ തിരിച്ചുപിടിക്കാൻ കർമനിരതരായി ജില്ലയിലെ എക്സൈസ് അധികൃതർ. കള്ള് ചെത്ത് നടക്കുന്ന തെങ്ങിൻ തോപ്പുകളിൽ കഴിഞ്ഞ ദിവസം രാത്രി തൃശൂർ-പാലക്കാട് എക്സൈസ് സംഘം പരിശോധ നടത്തി. തോപ്പുകളിൽ നിയമവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന ഇൻറലിജൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. രാത്രി ആരംഭിച്ച പരിശോധന പുലർച്ചെ വരെ നീണ്ടു.ചിറ്റൂർ താലൂക്കിലെ വിവിധ തോപ്പുകളിൽ നടത്തിയ പരിശോധനയിൽ കാര്യമായി ഒന്നും കണ്ടെത്താനായില്ല.
ഓണക്കാലത്ത് സുരക്ഷ ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമാണ് പരിശോധനയെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. വടക്കഞ്ചേരി അണക്കപ്പാറ കേന്ദ്രീകരിച്ച് വ്യാജകള്ള് നിർമാണ ലോബിയെ സഹായിച്ച 13 എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്തിരുന്നു. ജില്ലയിലെ എഴുപതോളം ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തു. അണക്കാപ്പാറ സംഭവത്തിൽ കനത്ത പ്രതിരോധത്തിലാണ് ജില്ലയിലെ എക്സൈസ്. സംസ്ഥാനത്തേക്ക് എത്തുന്ന സ്പിരിറ്റിൽ ഭൂരിഭാഗവും ജില്ല വഴിയാണ്. സംസ്ഥാനത്തെ ജില്ലകളിലെ വിവിധ കള്ളുഷാപ്പുകളിലേക്ക് കള്ള് പോകുന്നത് ചിറ്റൂർ താലൂക്കിൽ നിന്നാണ്. ഇതിെൻറ മറവിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി നേരത്തെയും ഇൻറലിജൻസ് വിവരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.