പാലക്കാട്: കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികളും ജനപ്രതിനിധികളും കൂടിയാലോചിച്ച് കൃത്യമായ ആക്ഷന്‍ പ്ലാന്‍ ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കാന്‍ ജില്ല കലക്ടര്‍ മൃണ്മയി ജോഷി നിർദേശിച്ചു.
രഥോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. ജില്ല ദുരന്തനിവാരണ അതോറിറ്റി കൂടിയാലോചിച്ച ശേഷം രഥോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകുമെന്ന് കലക്ടര്‍ അറിയിച്ചു. കോവിഡ് മഹാമാരിക്ക് മുമ്പ് നടത്തിയിരുന്നത് പോലെ ക്ഷേത്രം ചടങ്ങുകളും ആഘോഷങ്ങളും ഉള്‍പ്പെടെ രഥോത്സവം നടത്താന്‍ അനുമതി നല്‍കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിെൻറ ഭാഗമായി 2019, 2020 വര്‍ഷങ്ങളില്‍ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ മാത്രമായി രഥോത്സവം നിയന്ത്രിച്ചിരുന്നു. രഥ സംഗമം ഉള്‍പ്പെടെ ആഘോഷപരിപാടികള്‍ ഇത്തവണ നടത്തണമെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം. യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്, പാലക്കാട് സബ് കലക്ടര്‍ ബല് പ്രീത് സിങ്, ഡി.എം.ഒ ഡോ. കെ.പി. റീത്ത, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ക്ഷേത്രം ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.